Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി കൈലാസപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന്റെ സമർപ്പണം നടന്നു.

25 Jun 2025 14:35 IST

SUNITHA MEGAS

Share News :

 കടുത്തുരുത്തി: രണ്ടാണ് എന്നുള്ള ബോധമില്ലാതെ ഈശ്വരനും ഭക്തനും ഒന്നാണ്, രണ്ടല്ല എന്ന ബോധത്തോടുകൂടി ജീവിക്കുന്നതാണ് ഏറ്റവും ഭാഗ്യം എന്നും അതാണ് വേദത്തിലും ഉപനിഷത്തിലും ഉള്ളതെന്ന് മുൻ ഗുരുവായൂർ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി പറഞ്ഞു..

 കടുത്തുരുത്തി കൈലാസപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പി ബി സോമൻ നായർ കാണിക്കയായി സമർപ്പിച്ച വഴിപാട് കൗണ്ടറിന്റെ ഉദ്ഘാടനം രോഹിണി നക്ഷത്രത്തിൽ രാവിലെ 11 മണി കഴിഞ്ഞുള്ള ഗുരുപാത മുഹൂർത്തത്തിൽ ഭദ്രദീപം കൊളുത്തിയത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം......

ക്ഷേത്രം മേൽശാന്തി മധുസൂദനൻ നമ്പൂതിരി പൂർണ്ണകുംഭം നൽകി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.

 ഉപദേശക സമിതി പ്രസിഡന്റ് സജി കാർത്തിക അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേത്രം മേൽശാന്തി മധുസൂദനൻ നമ്പൂതിരി,

 പി ബി സോമൻ നായർ, ഡോക്ടർ ആർ വേണുഗോപാൽ, ഡോക്ടർ കെ ആർ ഋഷികേശൻ, പി എസ് പത്മകുമാർ, ബൈജു ടി സി, സെക്രട്ടറി രാധാകൃഷ്ണൻ നായർ, ട്രഷറർ വിജയൻ വി കെ, ദിവ്യ വിഎസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നൂറുകണക്കിന് ഭക്തർ ചടങ്ങിൽ പങ്കെടുത്തു....





Follow us on :

More in Related News