Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.വിപുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ജൂൺ 27ന് നടക്കും.

25 Jun 2025 18:53 IST

santhosh sharma.v

Share News :

വൈക്കം: ടി.വിപുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ജൂൺ 27ന് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുളള ഏകസ്വയംഭൂ സരസ്വതി ക്ഷേത്രമായ ടി. വി. പുരം സരസ്വതീക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാ വാർഷികം വിവിധ ചടങ്ങുകളോടെ വെളളിയാഴ്ച നടത്തപ്പെട്ടും. വളരെ അധികം പ്രത്യേ കതകളുള്ള ഒരു ക്ഷേത്രം കൂടിയാണിത്. ഹംസാരൂഡയായ സരസ്വതിദേവിയുടെ പ്രതിഷ്ഠയുള്ള ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. സരസ്വതിദേവി സ്വയംഭൂവായി കുടികൊള്ളുന്നതിനാൽ നിത്യേന വിദ്യാരംഭം കുറിക്കുന്നതിന് ധാരാളം കുട്ടികൾ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ഇവിടെ എത്തിചേരാറുണ്ട്. 26 ന് വൈകിട്ട് ശുദ്ധി, 27 ന് പുലർച്ചെ 5.30 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, തുടർന്ന് അഷ്ടാഭിഷേകം, നവകം, പഞ്ചഗവ്യം, ഇരുപത്തിഅഞ്ചു കലശം, വിശ്ശേഷാൽ പൂജ എന്നിവ നടക്കും. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. മേൽശാന്തി ഷിജു പവിത്രൻ സഹ കാർമ്മികത്വം വഹിക്കും.

Follow us on :

More in Related News