Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2025 20:18 IST
Share News :
മുക്കം : കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളിന്റെയും ആനയാംകുന്ന് വയലിൽ മൊയി ഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന്റെയും സംയുക്ത പാസിംങ്ങ് ഔട്ട് പരേഡ് പ്രൗഢ ഗംഭീരമായി നടത്തി .
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് സല്യൂട്ട് സ്വീകരിച്ചു. 89 കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. കമാൻഡർ ആഗ്നറ്റ് മരിയ ഡിക്രൂസ് നേതൃത്വം നൽകിയ പരേഡിൽ സെക്കൻഡ് ഇന് കമാൻഡർ കെ. യു ശിവാനി , പ്ലറ്റൂൺ ലീഡർമാരായ എസ്.ശരൺ , പി.കെ.വൈഗ , കെ.ഹുസ്ന നിസാർ, എം.മുഹമ്മദ് അഫ് ലഹ് എന്നിവർ പരേഡ് നയിച്ചു.
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ.പ്രജിഷ്, സബ് ഇൻസ്പെക്ടർ ഇ.കെ രമ്യ , മുക്കം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ.സന്തോഷ് കുമാർ, കൂടരഞ്ഞി സ്കൂൾ മാനേജർ റവ. ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ , കൂടരഞ്ഞി ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ, പ്രിൻസിപ്പൽ ബിനു ബേബി , പ്രസിഡണ്ട് ജോസ് കുഴമ്പിൽ , അനീഷ് പുത്തൻപുരക്കൽ , ആനയാകുന്ന് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ ശേഖർ, പി.ടി.എ പ്രസിഡണ്ട് സമാൻ ചാലൂളി എന്നിവർ സംസാരിച്ചു.. രണ്ടു വർഷക്കാലത്തെ ചിട്ടയായ പരിശീലനത്തിന് നേതൃത്വം നൽകിയത് ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഒ. അനൂപ്, ഷീന , ഷറഫുദ്ധീൻ, മിനി , കോരു, എം.ലാലിജ് , ജയന്തി റീജ, റഫീഖ് എന്നിവരും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ വിനോദ് ജോസ്, സൗമ്യ റോസ് മാർട്ടിൻ, ഇസ്ഹാക്ക് കാരശ്ശേരി, പി.പി ജസീല എന്നിവരുമാണ്.
പടം: കുട്ടി പോലീസുകാരുടെ പാസിങ്ങ് ഔട്ട് പരേഡ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് സല്യൂട്ട് സ്വീകരിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.