Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2025 20:44 IST
Share News :
കടുത്തുരുത്തി . വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും വിൽപ്പനയ്ക്കായി സൂഷിച്ച 213 ഗ്രാം നൈട്രോസൈപാം ഗുളികയുമായി നട്ടാശ്ശേരി മിനു മാത്യു എന്നയാളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാൾ ഏറ്റുമാനൂരും, കോട്ടയത്തും ഫാർമസിസ്റ്റായി ജോലി നോക്കിയിട്ടുണ്ട്. ജോലി ഉപേക്ഷിച്ച് മയക്ക്മരുന്ന് വില്പന നടത്തിവരുകയായിരുന്നു പ്രതി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിവിൽ എക്സൈസ് ഓഫീസർ സുനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്. കോട്ടയം ടൗണിൽ അവശ്യക്കാർക്ക് മയക്ക്മരുന്ന് നൽകുവാനായി എത്തിയപ്പോഴാണ് പ്രതി എക്സൈസ് വലയിലായത് ഒരു സ്ട്രിപ്പിന് ആയിരം രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് P. G അസി എക്സൈസ് ഇൻസ്പെക്ടർമാരായ ബൈജുമോൻ, ഹരിഹരൻപോറ്റി , പ്രിവൻ്റീവ് ഓഫീസർമാരായ ആരോമൽ മോഹൻ, പ്രവീൺ ശിവാനന്ദ് , സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽകുമാർ K, ശ്യാം ശശിധരൻ, അമൽ ഷാ മാഹീൻകുട്ടി അജു ജോസഫ് പ്രദീപ് M.G,ജോസഫ് KG,അരുൺ ലാൽ വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ KM, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിബിൻ ജോയി എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.