Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം നഗരമധ്യത്തിൽ ലഹരി മരുന്ന് വേട്ട; ഫാർമസിസ്റ്റ് പിടിയിൽ

25 Jun 2025 20:51 IST

CN Remya

Share News :

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ എക്സൈസിൻ്റെ വൻ ലഹരി മരുന്ന് വേട്ട. മുന്നൂറിലധികം നൈട്രോസെപ്പാം ഗുളികകളുമായി ഫാർമസിസ്റ്റിനെ എക്സൈസ് സംഘം പിടികൂടി. കോട്ടയം നഗരത്തിലെ ഫാർമസിസ്റ്റായ നട്ടാശേരി സ്വദേശി ബിജു മാത്യുവിനെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി. ജി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാമൻ മാപ്പിള ഹാളിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതിനായി എത്തിച്ചതായിരുന്നു വീര്യം കൂടിയ ലഹരി മരുന്ന് ഗുളികകൾ.

Follow us on :

More in Related News