Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലത്ത് റീല്‍സ് കണ്ട് ഡ്രൈവിംഗ്; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

21 Jun 2026 20:01 IST

R mohandas

Share News :

ചാത്തന്നൂർ: കൊല്ലത്ത് റീല്‍സ് കണ്ട് ഡ്രൈവിംഗ്; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ട് വാഹനം ഓടിച്ച സംഭവത്തില്‍ കെഎസ്‌ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്.കൊല്ലം കൊട്ടാരക്കരയില്‍ ആണ് സംഭവം നടന്നത്.

കെഎസ്‌ആർടിസി താത്കാലിക ജീവനക്കാരനായിരുന്ന അഭിജിത്തിനെതിരെയാണ് നടപടി. അഭിജിത്ത് റീല്‍സ് കണ്ടുകൊണ്ട് വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകർത്തി മോട്ടോർ വാഹന വകുപ്പിന് അയച്ചുനല്‍കിയത്.രണ്ട് മാസത്തേക്കാണ് ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തിരിക്കുന്നത്. നടപടി നേരിട്ടതോടെ രണ്ട് മാസത്തേക്ക് ഇനി മറ്റ് വാഹനങ്ങളും ഓടിക്കാൻ പാടില്ല..


Follow us on :

More in Related News