Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിന്നും മോഷ്ടാക്കൾ പാർക്ക് ചെയ്തിരുന്ന ബൈക്ക് അപഹരിച്ചു.

10 Jun 2025 23:59 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടകര വരിക്കാൻ കുന്ന് ഭാഗത്ത് ഐഎഫ് ബിസി കെയർ സ്ഥാപനത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും

മോഷ്ടാക്കൾ പാർക്ക് ചെയ്തിരുന്ന ബൈക്ക് അപഹരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെ സംഭവം.തിരുവനന്തപുരം

കൊടുവഴുങ്ങൂർ സ്വദേശി നിയാസിൻ്റെ ബൈക്കാണ് മോഷണം പോയത്.

സ്ഥലത്തെ പാർക്കിംഗ് ഏരിയയിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയിൽ രണ്ട് ചെറുപ്പക്കാർ മോട്ടോർ സൈക്കിൾ മോഷണം ചെയ്തു കൊണ്ടു പോകുന്നതിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ മോട്ടോർ സൈക്കിൾ പുലർച്ചെ 2.45 ഓടെ പട്ടിത്താനത്ത് സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറ കടന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോയതായി പോലിസ് അന്വോഷണത്തിൽ കണ്ടെത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല. തലയോലപ്പറമ്പ് പോലീസ് അന്വോഷണം ശക്തമാക്കി.

Follow us on :

More in Related News