Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഞ്ഞ് ഇഷ്വ അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചത് ഇതിഹാസ താരം മധുവിൻ്റെ കൈകളാൽ .......

02 Oct 2025 17:34 IST

AJAY THUNDATHIL

Share News :

സീരിയൽ, സിനിമ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു എസ് സാഹിബിൻ്റെ ഇളയമകൾ ഇഷ്വ, അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചത് മലയാളത്തിൻ്റെ ഇതിഹാസതാരം പത്മശ്രീ മധുവിൻ്റെ കൈകളാൽ ആയിരുന്നു. "വിജയദശമി പുലർച്ചെ തിരുവനന്തപുരം കണ്ണമ്മൂലയിലെ മധു സാറിൻ്റെ വീട്ടിൽ നടന്ന ഈ മംഗളകർമ്മം കുടുംബസമേതം സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് പൈതൃക പുണ്യമായി കാണുന്നു" വെന്നാണ് അടക്കാനാകാത്ത സന്തോഷത്തോടെ സഞ്ജു അഭിപ്രായപ്പെട്ടത്.

"അറിവു കൊണ്ടും അക്ഷരങ്ങൾ കൊണ്ടും വിവേകം കൊണ്ടും വിനയം കൊണ്ടും ഇഷ്വ മോൾ ലോകനെറുകയിൽ വിജയശ്രിലാളിതയായി കൈയ്യൊപ്പ് ചാർത്തട്ടെ" യെന്ന് മധു ആശംസിച്ചു......

Follow us on :

Tags:

More in Related News