Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ സ്വീകരിക്കാതെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കയച്ച ഡോക്റ്ററുടെ നടപടി അപലപനീയം..

18 May 2025 20:56 IST

MUKUNDAN

Share News :

ചാവക്കാട്:ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മുതുവട്ടൂർ സ്വദേശി നിസാമിന്റെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ സ്വീകരിക്കാതെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കയച്ച ഡോ.പി.വി.സുരേഷിന്‍റെ നടപടി അപലപനീയം എന്നും,ഡോക്റ്റർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് ആവശ്യപ്പെട്ടു.ചാവക്കാട് താലൂക്കാശുപത്രി സൂപ്രണ്ട് ഷാജ്കുമാറിന്‍റെ കൂടി സമ്മതത്തോടെയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ട നിസാമിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ചാവക്കാട് താലൂക്കാശുപത്രിയിൽ എത്തിച്ചത്.ബന്ധുക്കളെയും നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കി ഡോക്ടര്‍ പി.വി.സുരേഷ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ സ്വീകരിക്കാതെ മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയാണ് ചെയതത്.ഡോ.പി.വി.സുരേഷിനെതിരെ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയിട്ടുള്ളതായും,ഇത്തരത്തിലുള്ള നിരുത്തരവാദപരമായ സമീപനം ഡോക്ടർമാരുടെ ഭാഗത്തുനിന്നും ആവർത്തിക്കരുതെന്നും ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു.


Follow us on :

More in Related News