Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോടിൻ്റെ പൈതൃകം തൊട്ടറിയുവാൻ തമിഴ് വിദ്യാർഥികൾ കുറ്റിച്ചിറയിൽ

13 Feb 2025 23:40 IST

Fardis AV

Share News :


കോഴിക്കോട്:

നൂറ്റാണ്ടുകളായി അറബ് നാടുകളുമായി സുദൃഢമായ വ്യാപാര - വാണിജ്യ - സാംസ്കാരിക ബന്ധം നിലനിർത്തിപ്പോരുന്ന കോഴിക്കോടിൻ്റെ പൈതൃകം തൊട്ടറിഞ്ഞ് തമിഴ് വിദ്യാർഥികളുടെ പഠനയാത്ര ശ്രദ്ധേയമായി.  

ഒരാഴ്ചക്കാലത്തെ സ്റ്റുഡൻ്റ് എക്സ്ചേഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി പ്രൊഫഷണൽ അറബി ഭാഷാ പരിശീലനത്തിന് വേണ്ടി മാങ്കാവിൽ പ്രവർത്തിക്കുന്ന അക്കാദമി ഓഫ് എക്സലൻസിൽ എത്തിച്ചേർന്ന തമിഴ്നാട്ടിലെ അറിയപ്പെടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ 

തിരുച്ചിറപ്പള്ളി ജമാൽ മുഹമ്മദ് കോളേജിലെ 35 വിദ്യാർത്ഥികൾക്ക് സിയസ്കോ ഭാരവാഹികൾ കുറ്റിച്ചിറയിൽ സ്വീകരണം നൽകി. കോഴിക്കോടിന്റെ ചരിത്രവും പൈതൃകവും അനാവരണം ചെയ്തുകൊണ്ട് സംഘടിപ്പിച്ച ഇൻഡോ അറബ് ഹെറിറ്റേജ് വാക്ക് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ കെ. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. സിയസ്കോ ലൈബ്രറി, എജ്യുക്കേഷൻ വിങ്ങുകളുടെ സഹകരണത്തോടെ അക്കാദമി ഓഫ് എക്സലൻസ്, ഫാറൂഖ് റൗസത്തുൽ ഉലൂം അറബിക് കോളേജ് എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ കെ.എം.അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. സിയസ് കൊ ജനറൽ സിക്രട്ടറി എം.വി. ഫസൽ റഹ്മാൻ , റൗസത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഷഹദ് ബിൻ അലി, സിക്രട്ടറി സി.പി.എം.സഈദ് അഹമ്മദ് , അക്കാദമി ഓഫ് എക്സലൻസ് ഡയറക്റ്റർ ഡോ: സി എം സാബിർ നവാസ് ,സലാം കല്ലായി ,എസ്.സർഷാർ അലി, ആദം കാതിരിയകം, സാബി തേക്കെപ്പുറം, പ്രൊഫ.സി.കെ.ഉസ്മാൻ ,ഡോ.കെ. അബൂബക്കർ, അഡ്വ.പി.എൻ.റഷീദ് അലി, എസ്.എഖുദ്സി എന്നിവർ പ്രസംഗിച്ചു.

 കുറ്റിച്ചിറ മിഷ്കാൽ മസ്ജിദ്, മുച്ചുന്തി മസ്ജിദ്, ജമാഅത്ത് പള്ളി, ഖാദി ഹൗസ്, കുറ്റിച്ചിറ കുളം എന്നിവ സന്ദർശിച്ചു.


 ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ചരിത്ര രേഖകളും കയ്യെഴുത്ത് ഗ്രന്ഥങ്ങളും അന്താരാഷ്ട്ര തലത്തിൽ അക്കാദമിക ഗവേഷണത്തിന് വിധേയയമാക്കണമെന്ന് സംഗമം അഭിപ്രായപ്പെട്ടു. കേരളവും തമിഴ്നാടും തമ്മിൽ പുരാതനകാലത്ത് നിലനിന്നിരുന്ന കലാസാംസ്കാരിക രംഗത്തുള്ള ആദാന പ്രദാന രീതികൾ പുനരാവിഷ്കരിക്കാൻ പുതിയ തലമുറയിലെ ഗവേഷകർ തയ്യാറാകണം. യുനെസ്കോ സാഹിത്യ നഗരം എന്ന പദവി കരസ്ഥമാക്കിയ കോഴിക്കോട് പൈതൃക നഗരം എന്ന ഇരട്ടപദവി കൂടി അർഹിക്കുന്നുണ്ട് - സംഗമം വിലയിരുത്തി.


കോഴിക്കോടിൻ്റെ കലാ സാംസ്കാരിക പൈതൃകം

വിളിച്ചോതുന്ന വൈവിധ്യമാർന്ന കോൽക്കളിക്ക് പ്രമുഖ കോൽക്കളി പരിശീലകൻ യാസിർ കുരിക്കൾ നേതൃത്വം നൽകി.



അടിക്കുറിപ്പ്: കോഴിക്കോടിൻ്റെ പൈതൃകം തൊട്ടറിഞ്ഞ് തമിഴ്

വിദ്യാർത്ഥികൾ കുറ്റിച്ചിറ മിസ് കാൽ പള്ളി സന്ദർശിച്ചപ്പോൾ ..സിയസ്കൊ ഭാരവാഹിക ളും അദ്ധ്യാപകരും വിദ്യാർത്ഥികളും സമീപം



Follow us on :

More in Related News