Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മികച്ച ഭാഷാധ്യാപികയ്ക്കുള്ള ദേശീയ പുരസ്ക്‌കാരം നേടിയ സ്വപ്ന സി.കോമ്പാത്തിനെ ആദരിച്ചു

23 Dec 2024 17:22 IST

MUKUNDAN

Share News :

ചാവക്കാട്:തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തേർളി തറവാട്ട് അംഗമായ മികച്ച ഭാഷാധ്യാപികയ്ക്കുള്ള ദേശീയ പുരസ്ക്‌കാരം,പി.കെ.ദാസ് ബെസ്‌റ്റ് ഫാക്കൽറ്റി അവാർഡ് നേടിയ ഡോ.സ്വപ്ന സി.കോമ്പാത്തിനെ പൊന്നാട അണിയിച്ച്‌ സരസ്വതി ദേവിയുടെ പ്രതിമയും നൽകി ആദരിച്ചു.കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് ഡീസിലെ മലയാള വിഭാഗം മേധാവിയാണ്.ഭർത്താവ് തേർളി ജോഷി(മിജോഷ്)മകൻ മാനസ്.മലയാള സാഹിത്യക്കാരിയായ ഡോ.സ്വപ്ന നിരവധി കഥ,കവിതാ സമാഹരണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ലിജീഷ് ഹരിചന്ദ്രൻ,നളിനി ഷണ്മുഖൻ,സിന്ധു പീതാംബരൻ,ടി.കെ.പീതാംബരൻ,വേണു കുമാരൻ,സുജിത്ത് സുരേഷ്,ബിന്ദു സുരേഷ്കുമാർ,മണികണ്ഠൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Follow us on :

More in Related News