Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടണം: സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ

10 Feb 2026 22:07 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :


വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടണം: സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ


കൊടകര: വിദ്യാര്‍ഥി സമൂഹം പഠനത്തോടൊപ്പം സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നും വിദ്യാര്‍ഥികളുടെ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ജൂനിയര്‍ റെഡ് ക്രോസ് സംഘടന സമൂഹത്തിന് മാതൃകയാണെന്നും സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക് എന്ന വിഷയത്തില്‍ നടത്തിയ ജെആര്‍സി ചാലക്കുടി ഉപജില്ല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂനിയര്‍ റെഡ് ക്രോസ് ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ല കോ ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ എം കുമാര്‍ അധ്യക്ഷനായിരുന്നു. 

കൊടകര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രനില ഗിരീശന്‍ മുഖ്യാതിഥിയായിരുന്നു. 

ചാലക്കുടി ഉപജില്ല ജെആര്‍സി കോ ഓഡിനേറ്റര്‍ മനു മോഹന്‍, കെ.കെ.താജുദ്ദീന്‍ , പി.ഡി.ബൈജു, സി. ബി. സുനിതാദേവി എന്നിവര്‍ സംസാരിച്ചു. 

തൃശ്ശൂര്‍ സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് സനീഷ്ബാബു സെമിനാറിന് നേതൃത്വം നല്‍കി.


Follow us on :

More in Related News