Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 11:32 IST
Share News :
മലപ്പുറം : ജില്ലയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും ഉൽപാദനവും വിപണനവും തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. സരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
2024 സെപ്റ്റംബർ മുതൽ 2025 ഫെബ്രുവരി നാലുവരെ 4363 റെയിഡുകളിലായി 562 അബ്കാരി കേസുകളും 326 എൻ ഡി പി എസ് കേസുകളും 2062 കോട്പ കേസുകളും ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബ്കാരി കേസുകളിൽ 29 വാഹനങ്ങളും എൻ ഡി പി എസ് കേസുകളിൽ 10 വാഹനങ്ങളും കണ്ടെടുത്തു.
ലഹരി വിമുക്തി പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകൾ, പിടിഎ കമ്മിറ്റികൾ, കോളേജുകൾ, ഹോസ്റ്റലുകൾ, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
യോഗത്തിൽ മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ ജയരാജ്, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ബിന്ദു വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ നൗഷാദ്, അരീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട, ചെറിയ മുണ്ടം പഞ്ചായത്ത് പ്രസിഡണ്ട് മൈമൂന കല്ലേരി, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ടി അലി, റവന്യൂ, എക്സൈസ്, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.