Thu Jul 10, 2025 11:34 AM 1ST

Location  

Sign In

മിഖായേൽ മാലാഖയുടെ രൂപം പ്രതിഷ്ഠിച്ചു.

01 Dec 2024 11:28 IST

WILSON MECHERY

Share News :


എലിഞ്ഞിപ്ര: ചൗക്ക സെന്റ് മേരീസ് ലൂർദ്ദ് പള്ളിമുറ്റത്ത് വിശുദ്ധ മിഖായേൽ മാലാഖയുടെ രൂപം പ്രതിഷ്ഠിച്ചു. വികാരി ഡോ.ആന്റോ കരിപ്പായി, സഹവികാരി ഫാ.അഖിൽ നെല്ലിശ്ശേരി, കൈക്കാരന്മാരായ ജോഫ്രിൻ കിഴക്കൂടൻ, ജോജോ മാങ്കായി,ടൈറ്റസ് നൊച്ചുരുവളപ്പിൽ എന്നിവർ നേതൃത്വം നൽകി. നവംബർ 16 ന് ബിഷപ് മാർ പോളി കണ്ണുക്കാടൻ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ച മിഖായേൽ മാലാഖയുടെ രൂപമാണ് പള്ളിമുറ്റത്ത് പ്രതിഷ്ഠിക്കപ്പെട്ടത്.ഈ ദൈവാലയത്തിൽ വന്ന് പ്രാർത്ഥിക്കുന്ന നാനാ ജാതി മതസ്ഥരായ ഭക്തജനങ്ങൾക്ക് യാത്രയിൽ മിഖായേൽ മാലാഖയുടെ സംരക്ഷണകവചമൊരുക്കുന്നതിനുവേണ്ടിയാണ് ഈ പ്രതിഷ്ഠ എന്ന് വികാരി ഡോ.ആന്റോ കരിപ്പായി പറഞ്ഞു.പോളി പെരേപ്പാടനാണ് രൂപം സമ്മാനിച്ചത്

Follow us on :

More in Related News