Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കണം: എംപ്ലോയീസ് കളക്ടീവ് കേരള

01 Jan 2025 21:06 IST

ജേർണലിസ്റ്റ്

Share News :



ഇടുക്കി: കേരളത്തിലും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നടപ്പാക്കണമെന്ന് സ്റ്റേറ്റ് എന്‍.പി.എസ് എംപ്ലോയീസ് കളക്ടീവ് കേരള ആവശ്യപ്പെട്ടു. കലക്ടറേറ്റിനു മുന്നില്‍ നടന്ന ഉപവാസ സമരം കളക്ടീവ് കേരള സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജോബി ജോസ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്റ്റേറ്റ് എന്‍. പി.എസ് എംപ്ലോയീസ് കളക്ടീവ് കേരള ഇടുക്കി ജില്ലാ പ്രസിഡന്റ് എന്‍.കെ സിജു അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ഗോപകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് റോഷന്‍, ജില്ലാ ട്രഷര്‍ കല്‍പ്പന ശൈവം, റിട്ടയേര്‍ഡ് എന്‍. പി.എസ് ഫോറം ഇടുക്കി ജില്ലാ പ്രസിഡന്റ് ഇബ്രാഹിം റാവുത്തര്‍, ജില്ലാ സെക്രട്ടറി അമ്മിണി കെ.സി, ട്രഷര്‍ ലീലാ. സി തുടങ്ങിയവര്‍ പ്രസംഗിച്ചു. 


Follow us on :

More in Related News