Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2025 08:34 IST
Share News :
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഇന്നു മുതൽ 10 വരെ. ഔദ്യോഗിക ഉദ്ഘാടനം നവംബർ ഏഴിന് വൈകുന്നേരം 4.30 ന് പാലക്കാട് ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
14 ജില്ലകളിൽ നിന്നായി 8500ൽ അധികം ശാസ്ത്ര പ്രതിഭകൾ പങ്കെടുക്കും. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, ഐ.ടി, പ്രവൃത്തിപരിചയം, വി.എച്ച്.എസ്.സി എക്സ്പോ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
പാലക്കാട് നഗരത്തിലെ ആറ് വിദ്യാലയങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ബി.ഇ.എം.എച്ച്.എസ്.എസിൽ പ്രവൃത്തി പരിചയമേളയും, ഭാരത് മാതാ എച്ച്.എസ്.എസിൽ ശാസ്ത്ര മേള, വൈ.ഐ.പി ശാസ്ത്രപഥം എന്നിവയും, ബിഗ് ബസാർ എച്ച്.എസ്.എസിൽ സോഷ്യൽ സയൻസ് മേളയും, ഒലവക്കോട് എം.ഇ.എസ് എച്ച്.എസ്.എസിൽ ഗണിത മേളയും, കാണിക്കമാതാ എച്ച്.എസ്.എസിൽ ഐ.ടി മേളയും, ചെറിയ കോട്ട മൈതാനം, സെന്റ് സെബാസ്റ്റ്യൻ സ്കൂൾ എന്നിവിടങ്ങളിലായി സ്കിൽ ആൻഡ് കരിയർ ഫെസ്റ്റും നടക്കും
ഉദ്ഘാടനം, സമാപനം, വിനോദ കലാപരിപാടികൾ, ശാസ്ത്ര സെമിനാർ, കരിയർ സെമിനാർ എന്നിവ ഗവ. മോയൻസ് എച്ച്.എസ്.എസിലായിരിക്കും. സ്പെഷ്യൽ സ്കൂൾ, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ. ദിവസവും രാവിലെ 9.30ന് മത്സരങ്ങൾ ആരംഭിക്കും. മൂല്യനിർണയത്തിന് ശേഷം വൈകുന്നേരം മൂന്ന് മുതൽ പൊതുജനങ്ങൾക്ക് സന്ദർശിക്കുവാനും അവസരമുണ്ട്. ശാസ്ത്രോത്സവത്തിന്റെ സമാപനം 10ന് വൈകീട്ട് 4.30ന് ഗവ. മോയൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
വിക്ടോറിയയിൽ ഊട്ടുപുര:
ശാസ്ത്രോത്സവം നടക്കുന്ന നാല് ദിവസങ്ങളിലും നാല് നേരം ഭക്ഷണ വിതരണം ഉണ്ടാകും. പാലക്കാട് വിക്ടോറിയ കോളേജ് മൈതാനത്താണ് ഊട്ടുപുര സജ്ജീകരിച്ചിരിക്കുന്നത്. 1000 പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് ഊട്ടുപുരയും തയ്യാറാക്കിയിരിക്കുന്നത്. ഒരു സമയം പരമാവധി 8000 പേർക്കുള്ള ഭക്ഷണം തയ്യാറാക്കും. കലാ പരിപാടികൾ നടക്കുന്ന എല്ലാ ദിവസങ്ങളിലും നാല് നേരം ഭക്ഷണ വിതരണം ഉണ്ടാകും. പാലക്കാട് വിക്ടോറിയ കോളേജ് മൈതാനത്താണ് ഊട്ടുപുര സജ്ജീകരിച്ചിരിക്കുന്നത്. 1000 പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് ഊട്ടുപുരയും തയ്യാറാക്കിയിരിക്കുന്നത്. ഒരു സമയം പരമാവധി 8000 പേർക്കുള്ള ഭക്ഷണം തയ്യാറാക്കും.
കലാപരിപാടികൾ
എട്ട്, ഒൻപത് തീയതികളിലായി ഗവ. മോയൻസ് എച്ച്.എസ്.എസ്.ൽ പഞ്ചാരി മേളം, ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്ക് ഫ്യൂഷൻ, ഗസൽ സന്ധ്യ, മാപ്പിള പാട്ട് തുടങ്ങിയ കലാപരിപാടികളും 9ന് ബി.ഇ.എം. എച്ച്.എസ്.എസിൽ രാവിലെ 10 മണി മുതൽ സ്ട്രീറ്റ് മാജിക് ഷോയും നടക്കും. വിദ്യാഭ്യാസ വകുപ്പ്, കെഡിസ്ക്‌ക്, എസ്.എസ്.കെ എന്നീ ഏജൻസികൾ സംയുക്തമായി നടപ്പിലാക്കുന്ന യംഗ് ഇന്നവേഴ്സ് പ്രോഗ്രാമിന്റെ (വൈ.ഐ.പി) ഭാഗമായുള്ള ശാസ്ത്രപഥം ഭാരത് മാതാ എച്ച്.എസ്.എസിൽ നടക്കും. സംസ്ഥാന വിജയികളായ 23 ടീമുകളുടെ ആശയങ്ങളും പ്രോട്ടോടൈപ്പുകളും ഇവിടെ പ്രദർശിപ്പിക്കും.
Follow us on :
More in Related News
Please select your location.