Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന, ദേശീയ കായിക താരങ്ങളെ ആദരിച്ചു

10 Jan 2026 08:35 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിലെ സംസ്ഥാന–ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങ് അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കായിക രംഗത്ത് വിദ്യാർത്ഥികൾ കൈവരിച്ച നേട്ടങ്ങൾ സ്കൂളിനും പ്രദേശത്തിനും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക് വിദ്യാഭ്യാസത്തോടൊപ്പം കായിക പരിശീലനത്തിനും തുല്യ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും എം.എൽ.എ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

പി.ടി.എ പ്രസിഡൻ്റ് ടി.പി നിധീഷ് അധ്യക്ഷനായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഫസീല, പഞ്ചായത്ത് പ്രസിഡൻ്റ് സി.വി സംജിത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പഞ്ചായത്തംഗം ബിജു പൂതകണ്ടി, സ്കൂൾ പ്രിൻസിപ്പാൾ ഒ. കല, പ്രധാന അധ്യാപകൻ പ്രവീൺ.

പി.ടി.എ വൈസ് പ്രസിഡൻ്റ് പ്രവീൺ പടനിലം, എം.പി.ടി.എ പ്രസിഡൻ്റ് ഫബ്ന, അഞ്ജിത ചന്ദ്രൻ, സി.പി ശിഹാബ്, സി. യൂസുഫ്, പി സിദ്ധാർഥൻ, സുലൈഖ പ്രസംഗിച്ചു.


Follow us on :

More in Related News