Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2025 19:16 IST
Share News :
ചാവക്കാട്:പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രമായി.രാവിലെ അസി.വികാരി ഫാ ക്ലിന്റ് പാണെങ്ങാടൻ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടുകൂടെ ആഘോഷങ്ങൾക്കു തുടക്കമായി.തുടർന്ന് ലദീഞ്ഞ്,നൊവേന,തളിയകുളകരയിൽ നിന്നും കൊടിയേറ്റ പ്രദക്ഷണവും നടന്നു.തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ.ഡേവിസ് കണ്ണമ്പുഴ,അസി വികാരി ഫാ ക്ലിന്റ് പാണെങ്ങാടൻ എന്നിവർ ചേർന്ന് നേർച്ച ഊട്ട് ആശിർവാദം നിർവഹിച്ചു.ജൂലൈ 12,13 തീയതികളിൽ നടത്തപ്പെടുന്ന തർപ്പണ തിരുനാളിന്റെ കൊടിയേറ്റം മെൽബൺ രൂപത ബിഷപ്പ് എമിരറ്റസ് മാർ.ബോസ്കോ പുത്തൂർ നിർവഹിച്ചു.ദിവ്യബലിക്ക് മാർ.ബോസ്കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിച്ചു.ഫാ.അജിത്ത് കൊള്ളാന്നൂർ,ഫാ.മാനുവൽ എന്നിവർ സഹകാർമ്മികരായി.തുടർന്ന് പാലയൂർ ഫൊറോന യൂത്ത് സിഎൽസി സംഘടന അവതരിപ്പിച്ച മെഗാ മാർഗംകളിയും അരങ്ങേറി.യുഎസ്എയിലെ ബാൾട്ടിമോർ ഡെഫ് മിനിസിട്രിയുടെ അധ്യക്ഷൻ ഫാ മൈക്കിൾ ഡെപ്സിക് മുഖ്യകാർമ്മികത്വത്തിൽ നടന്ന ബധിരർക്കായിട്ടുള്ള വിശുദ്ധ കുർബാനയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇന്റർനാഷണൽ ഡെഫ് കമ്മ്യൂണിറ്റി അംഗങ്ങൾ പങ്കെടുത്തു.വിവിധ സമയങ്ങളിലായി നടന്ന ദിവ്യബലികൾക്ക് ഫാ.അഗസ്റ്റിൻ കുളപ്പുറം,ഫാ.ലിവിൻ കുരുതുകുളങ്ങര എന്നിവർ കാർമ്മികത്വം നൽകി.തീർത്ഥ കേന്ദ്രം ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്,സേവ്യർ വാകയിൽ,പി.എ.ഹൈസൺ,ചാക്കോ പുലിക്കോട്ടിൽ,സി.ടെസ്ലിൻ,സെക്രട്ടറിമാരായ ബിജു മുട്ടത്ത്,ബിനു താണിക്കൽ,തീർത്ഥ കേന്ദ്രം പിആർഒ ജെഫിൻ ജോണി,ജനറൽ കൺവീനർ ടി.ജെ.ഷാജു,സി.ജെ.സാബു,എം.എൽ.ഫ്രാൻസിസ് എന്നിവർ തുടങ്ങി വിവിധ കമ്മിറ്റിയിലെ അംഗങ്ങൾ,കുടുംബകൂട്ടായ്മകൾ,ഭക്തസംഘടനകൾ എന്നിവർ തിരുനാളിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.