Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കായിക മേളക്കിടയിൽ മൈതാനത്ത് കായിക അധ്യാപകരുടെ പ്രതിഷേധം.

11 Oct 2025 09:51 IST

UNNICHEKKU .M

Share News :




മുക്കo: മൈതാനത്ത് ആവേശകരമായ മത്സരത്തിനിടയിൽ കായികാധ്യാപകരുടെ പ്രതിഷേധ സമരം വേറിട്ടതാക്കി. മുക്കം ഉപജില്ല സ്ക്കൂൾ കായികമേള നടക്കുന്ന പുല്ലു രാംപാറ സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിലാണ് അധ്യാപകരുടെ പ്രതിഷേധം നടത്തിയത്.എല്ലാ വിദ്യാലയങ്ങളിലും കായിക അധ്യാപകരെ നിയമിക്കുക, അധ്യാപക വിദ്യാർത്ഥി അനുപാതം പുന ക്രമീകരിക്കുക, തുല്യത ഉറപ്പ് വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുക്കം ഉപജില്ലയിലെ കായിക അധ്യാപകർ ഉപജില്ലാ സ്പോർട്സ് നടക്കുന്ന പുല്ലൂരാംപാറ സ്കൂൾ ഗ്രൗണ്ടിൽ പ്രതിഷേധ സമരം നടത്തിയത്. വ്യാഴായ്ച്ചയാണ് മത്സരം ആരംഭിച്ചത്.രാവിലെ 8 മണി മുതൽ 11 മണി വരെ എൽ.പി, യു.പി ഹൈസ്‌ക്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകളുടെ മത്സരങ്ങൾ പുരോഗമിക്കുന്നതിനിയിൽ പ്രതിഷേധവുമായി ഗ്രൗണ്ടിലിറങ്ങിയത്. പക്ഷെ സമരം മത്സരങ്ങൾക്ക് വിനയായില്ല. അതേ സമയം ഉച്ചക്ക് മലയോരത്ത് പെയ്തിറങ്ങിയ കനത്ത മഴ ആദ്യ ദിവസമായ വ്യാഴായ്ച്ചയും, വെള്ളിയാഴ്ച്ചയും തടസ്സപ്പെട്ടു. പകുതിയിലേറെ മത്സരങ്ങൾ നടന്നങ്കിലും മഴ മുടക്കിയതിനാൽ ബാക്കി മത്സരങ്ങൾ ഇന്ന് (ശനി) പൂർത്തിയാക്കും.ഉപ ജില്ലയിലെ എഴുപത് സ്ക്കൂളുകളിൽ ഇരുപതോളം സ്ക്കൂളുകളിൽ മാത്രമാണ് സ്ഥിരം കായികാധ്യാപകരുള്ളത്. അതേ സമയം അഞ്ച് മുതൽ പത്ത് വരെയുള്ള വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് അധിക വായനക്കായി കായിക പo ന പുസ്തകളുമുണ്ട്. പ്രൈമറി ക്ലാസ്സുകളിലും കായിക പഠന പുസ്തക ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് അറിയുന്നത്.ഇത്തരം പദ്ധതികൾക്കിടയിലാണ്  ഭൂരിഭാഗം സ്കൂളുകളിലും കായികാധ്യാപകരുടെ അഭാവം ഏറെ ബുദ്ധി മുട്ടുകയാണ്. കായിക മേളയടക്കം നടത്തേണ്ടത് ഈ അധ്യാപകരാണ്.ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കായിക മേളക്കിടയിൽ അധ്യാപകരുടെ പ്രതിഷേധ മറിയിച്ചത്. 

പടം : മുക്കം ഉപജില്ല കായിക മേള നടക്കുന്ന പുല്ലൂരാംപാറ സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ കായികാധ്യാപകർ പ്രതിഷേധിക്കുന്നു. 

Follow us on :

More in Related News