Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം ; വില്ലേജ് തലത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ രൂപീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്

02 Jan 2026 12:23 IST

Jithu Vijay

Share News :

മലപ്പുറം : വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ വിവിധ കാരണങ്ങളാല്‍ ഉള്‍പ്പെടാത്തവരുടെ പേര് ചേര്‍ക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനായി വില്ലേജ് തലത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ രൂപീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍ദേശിച്ചു.


പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് കൃത്യമായും വ്യക്തതയോടും മറുപടി നല്‍കുന്നതിനും മറ്റു സഹായങ്ങള്‍ക്കും വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഹെല്പ് ഡെസ്‌കുകള്‍ ഉപകരിക്കും. 2025 ഡിസംബര്‍ 23 മുതല്‍ ആക്ഷേപങ്ങളും അപേക്ഷകളും അറിയിച്ച് 2026 ഫെബ്രുവരി 22 ന് അന്തിമ വോട്ടര്‍പട്ടിക വരെയുള്ള എസ്.ഐ.ആര്‍. പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് ബി.എല്‍.ഒ മാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുന്നതിനായി വില്ലേജ് ഓഫീസര്‍/എസ്.വി.ഒ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 


ഹെല്‍പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനങ്ങള്‍


1. കരട് വോട്ടര്‍ പട്ടികയില്‍ വിവിധ കാരണങ്ങളാല്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരുടെ പേര് ചേര്‍ക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് ഓഫീസില്‍ സൗകര്യം കുറവാണെങ്കില്‍ വില്ലേജ് പരിധിയില്‍ സൗകര്യപ്രദമായ മറ്റൊരു സ്‌കൂളോ മറ്റ് കെട്ടിടങ്ങളോ വില്ലേജ് ഓഫീസര്‍ കണ്ടെത്തി ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തണം.


2. ഹെല്‍പ് ഡെസ്‌കുകളില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സഹായ-നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി അധിക ജീവനക്കാരെ ആവശ്യമെങ്കില്‍ ഇതര വകുപ്പുകളില്‍ നിന്നും നിയോഗിക്കാവുന്നതാണ്. 

3. ഉന്നതികള്‍, മലയോര പ്രദേശങ്ങള്‍, തീരദേശമേഖലകള്‍, മറ്റ് പിന്നോക്ക പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തി അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് അങ്കണവാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

4. 18 വയസ്സ് പൂര്‍ത്തിയായവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ബോധവത്ക്കരണ ക്യാംപയിനുകള്‍ സംഘടിപ്പിക്കണം. ഇതിനായി അതാത് മണ്ഡലത്തിലെ എന്‍.എസ്.എസ് / എന്‍.സി.സി/സ്‌കൗട്ട് ആന്റ് ഗൈഡ്സ്/ഇലക്ടറല്‍ ലിറ്ററിസി ക്ലബ് വോളണ്ടിയര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. എല്ലാ ഇ.ആര്‍.ഒമാരും അതാത് എല്‍.എ.സിയിലുള്ള എന്‍.എസ്.എസ്/എന്‍.സി.സി/സ്‌കൗട്ട് ആന്റ് ഗൈഡ്സ്/ ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍മാര്‍/ നോഡല്‍ ഓഫീസര്‍ മാര്‍ എന്നിവരുടെ സഹായം ഉറപ്പുവരുത്തണം.

Follow us on :

More in Related News