Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണം, ഓർമ്മകളും, ഒരുമയും: ഒപ്പം ഒന്നാം വാർഷികം ആഘോഷിച്ചു

16 Sep 2025 10:05 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും നാട്ടിൻപുറത്തിന്റെ ഓർമ്മകളും ഓണത്തിന്റെ നന്മകളും ചേർത്ത് കൂട്ടിയൊരുക്കിയപ്പോൾ, വാദി കബീർ ഗോൾഡൻ ഒയാസിസ് ഹോട്ടൽ മലയാളികളുടെ സ്വപ്നഗ്രാമമായി മാറി. ഔർ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ മസ്‌കറ്റ് (ഒപ്പം) ഒന്നാം വാർഷികവും ഓണാഘോഷവും ഒരുമയുടെ ഉത്സവമായി മാറി.

രക്ഷാധികാരി ശ്രീ. സന്തോഷ് പള്ളിക്കൻ തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങ് നിർവഹിച്ചു. പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സഞ്ജിത്, കോ-കൺവീനർ റോബിൻ, കലാപരിപാടികളുടെ കോഓർഡിനേറ്റർ അനീഷ് ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ കലാപരിപാടികൾ എല്ലാവർക്കും ആഘോഷത്തിന്റെ ആവേശം പകർന്നു.

അത്തപ്പൂക്കളത്തിന്റെ വർണപ്പകിട്ടും താലപ്പൊലിയുടെ നാദവും വഞ്ചിപ്പാട്ടിന്റെ മാധുരിയും ഒത്തുചേർന്ന് മാവേലിയെ വരവേറ്റപ്പോൾ, കുട്ടികളും മുതിർന്നവരും ഒന്നിച്ചുചേർന്നത് പ്രവാസികളെ നാട്ടിലെ ഓണത്തിന്റെ മധുര സ്മരണകളിലേക്കു കൊണ്ടുപോയി. വഞ്ചിപ്പാട്ടും, തിരുവാതിര കളിയും, കുട്ടികൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും, കോമഡി സ്കിറ്റും മനോഹരമായി. 

സദ്യപ്പന്തിയിൽ വിളമ്പിയ പായസം മുതൽ പരിപ്പ് വരെയുള്ള വിഭവങ്ങൾ നാട്ടിൻ രുചിയുടെ ഓർമകൾ പുതുക്കി. സൗഹൃദവും സ്നേഹവും പങ്കിട്ട ഭക്ഷണത്തിൻ്റെ ഇടവേളകൾ ‘ഒപ്പം’ അംഗങ്ങൾക്കു ഏറെ പ്രിയമായി.

പഠനരംഗത്ത് കഴിവ് തെളിയിച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു. പ്രവാസ ജീവിതത്തിലും പുതു തലമുറക്ക് പ്രചോദനമാകുന്ന ഇത്തരം അംഗീകാരങ്ങൾ പ്രത്യേകത നേടി. കല, സ്നേഹം, സൗഹൃദം, നാട്ടിൻ ഓർമ്മകൾ ഇവയെല്ലാം ചേർന്ന് ഒപ്പം ഒരുക്കിയ ഓണാഘോഷം, പ്രവാസജീവിതത്തിലും കേരളത്തിന്റെ ഓണത്തിൻ്റെ ആത്മാവ് പകർന്നൊരു നിമിഷമായി മാറി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News