Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ ഇരിങ്ങപ്പുറം ഈസ്റ്റ് ശാഖയിൽ ജയന്തി ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കും...

06 Sep 2025 18:34 IST

MUKUNDAN

Share News :

ഇരിങ്ങപ്പുറം:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ ഇരിങ്ങപ്പുറം ഈസ്റ്റ് ശാഖ(നമ്പർ:5740)യിൽ 171-മത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കും.ഞായറാഴ്ച്ച കാലത്ത് 10 മണിക്ക് ശാഖ പ്രസിഡന്റ് ലോഹിതാക്ഷൻ കോണ്ടാശ്ശേരി പതാക ഉയർത്തും.അലങ്കരിച്ച ഗുരുമണ്ഡപത്തിൽ ദീപം തെളിയിച്ച് ഗുരുകീർത്തനാലാപത്തോടെ വനിതാസംഘത്തിൻ്റെ നേതൃത്വത്തിൽ ഭജനാവലി ഉണ്ടാകും.തുടർന്ന് 11 മണിക്ക് നടക്കുന്ന സമ്മേളനം ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ കൗൺസിലർ കെ.കെ.രാജൻ അധ്യക്ഷത വഹിക്കും.മുൻ യോഗം അസിസ്റ്റൻ്റ് സെക്രട്ടറി വി.എം.ശശി(കോട്ടയം)മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ(മണപ്പുറം) ജയന്തി സന്ദേശം നൽകും.ശാഖ സെക്രട്ടറി സദാനന്ദൻ താമരശ്ശേരി സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ വനിതാസംഘം പ്രസിഡന്റ് സിന്ദുബാബു,സെക്രട്ടറി ഉഷാ ശിവദാസൻ എന്നിവർ സംസാരിക്കും.എസ്എസ്എൽസി,പ്ലസ് ടൂ,ഡിഗ്രി,പീജി എന്നി പരീക്ഷകളിൽ വിജയം കൈവരിച്ചവരെ അനുമോദിക്കും.ഒപ്പംതന്നെ ശാഖ അംഗങ്ങളിൽ 70 വയസ്സിന് മുകളിൽ പ്രായം ചെന്നവരേയും ആദരിക്കും.തുടർന്ന് നിർദ്ധനരായ കുടുംബങ്ങളിലെ രോഗ ബാധിതരായവർക്ക് ചികിൽസാസഹായവും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.   

Follow us on :

More in Related News