Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറുകാവ് സഹകരണ ബാങ്ക് ക്രമക്കേട്: സിപിഐഎം മാർച്ച്‌ നടത്തി

31 May 2025 20:26 IST

Saifuddin Rocky

Share News :


ഐക്കരപ്പടി : മുസ്ലിം ലീഗും കോൺഗ്രസും അടങ്ങുന്ന ഭരണ സമിതി നേതൃത്വം നൽകുന്ന ചെറുകാവ് പഞ്ചായത്ത് സഹകരണ ബാങ്കിൽ നടന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിലും സാധാരണ ജനങ്ങൾ പണയം വെച്ച ഒന്നര കോടി രൂപയോളം വരുന്ന സ്വർണ്ണാഭരണങ്ങൾ വക മാറ്റിയതിനെതിരിലും സി.പി.എം ചെറുകാവ് ലോക്കൽ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

ചെറുകാവ് സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷണം ഊർജ്ജിതമാക്കണമെന്നും

നിക്ഷേപകരുടെ ആശങ്ക ഇല്ലാതാക്കാൻ നടപടികൾ സ്വീകരിക്കണമെ

ന്നും നിക്ഷേപകർക്ക് പണം യഥാസമയം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെ

ന്നും ബാങ്കിലേക്ക് നടത്തിയ മാർച്ച്‌ ആവശ്യപ്പെട്ടു.

ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ എത്രയും വേഗം സമഗ്രാന്വേഷണം നടത്തിയാൽ മാത്രമേ സത്യം പുറത്ത് വരികയുള്ളൂ. അന്വേഷണം വേഗത്തിൽ നടക്കാതെ വന്നാൽ തെളിവുകൾ നശിപ്പിക്കുവാൻ ഇടയാകും. സഹകരണ ബാങ്കുകൾ എന്നത് സാധാരണ ജനവിഭാഗത്തിൻ്റെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്ന ആശാ കേന്ദ്രങ്ങളാണെന്നും ഒരു കാരണവശാലും ഇത്തരം സാമ്പത്തിക തട്ടിപ്പുകൾ നടക്കാൻ പാടില്ലാത്തതാണെന്നുംഇതിന് ഉത്തരവാദികളായവരെയെല്ലാം കണ്ടെത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സെക്രട്ടറിയെ കൂടാതെ മറ്റു പലരും തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടോയെന്നും പരിശോധിക്കണം. അതിനാൽ തന്നെ വകുപ്പ് തല അന്വേഷണം വേഗത്തിലാക്കണമെന്നും സമരക്കാർ ആവശ്യമുന്നയിച്ചു.

കൊണ്ടോട്ടി ഏരിയാ സെക്രട്ടറി പി.കെ. മോഹൻദാസ് ഉദ്ഘാനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി പി.വി.സുനിൽകുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. സുശീൽ കുമാർ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News