Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2025 11:06 IST
Share News :
കൊയിലാണ്ടി:കുറുവങ്ങാട് വൈദ്യുതി ലൈൻ പൊട്ടി വീണു സ്ത്രീ മരിച്ച സംഭവത്തിൽ കെ എസ് ഇ ബി ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്സ്. 2 തവണയായി ഗൃഹനാഥൻ പരാതിപ്പെട്ടിട്ടും തിരിഞ്ഞു നോക്കാത്ത കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ തികഞ്ഞ അനാസ്ഥയാണ് ഇത്ര ദാരുണമായ സംഭവത്തിന് കാരണമെന്നും കെ എസ് ഇ ബി യുടെ അനാസ്ഥ കാരണം കേരളത്തിൽ മരണം തുടർക്കഥയാവുകയാണെന്നും കെ എസ് ഇ ബി യുടെ അനാസ്ഥ തുടരുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭമായി മുന്നോട്ടു പോവുമെന്നും യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം പറഞ്ഞു.
ഉപരോധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.റാഷിദ് മുത്താമ്പി, കെ.വി. നിഖിൽ , എം.പി.ഷംനാസ് റിയാസ് എനിയാക്, ഷഫീർ കാഞ്ഞിരോളി, സജിത്ത് കാവുംവട്ടം, മുനിസിപ്പൽ കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, ഖാദർ എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.