Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2025 15:20 IST
Share News :
മേപ്പയ്യൂർ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ മേപ്പയൂർ സൗത്ത് വില്ലേജ് സമ്മേളനം ചങ്ങരം വെള്ളി എൽ പി സ്കൂളിൽ വി.കെ.ഉഷ നഗറിൽ വെച്ച് നടന്നു മഹിളാഅസോസിയേഷൻ്റെ മുൻകാല പ്രവർത്തകയായ ദേവി ടീച്ചർ പതാക ഉയർത്തി.
മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.കെ.ശോഭ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ ബാബു വള്ളിൽ സ്വാഗതം പറഞ്ഞു. എ.പി.രമ്യ , വി.സിന്ധു ,നൗഷിദ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. വില്ലേജ് സെക്രട്ടറി എൻ. പി. ശോഭ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ.എം. പ്രസീത രക്തസാക്ഷി പ്രമേയവും മോളി അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നായി 16 പേർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.ഏരിയ ജോയിന്റ് സെക്രട്ടറി പി.എം.സുലഭ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
ഏരിയ കമ്മിറ്റിയംഗം ലിജി അമ്പാളി, ബാലസംഘം മേഖലാ പ്രസിഡൻറ് പാർവണ ബി ആർ, എസ് എഫ് ഐ ലോക്കൽ സെക്രട്ടറി ഭവ്യ ബിന്ദു എന്നിവർ സംസാരിച്ചു.തൊഴിലുറപ്പ് തൊഴിലിടങ്ങളിലെ പ്രശ്നം ആശാവർക്കർമാരുടെ പ്രശ്നം
എന്നീ വിഷയങ്ങൾ പ്രമേയ കമ്മിറ്റിക്കുവേണ്ടി റസിയ കണ്ണോത്ത് , ഇ.കെ.ബിജി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.സമ്മേളനം 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
വാർഡ് മെമ്പർ കെ. എം.പ്രസീത നന്ദി പറഞ്ഞു
പുതിയ ഭാരവാഹികളായി എൻ.പി.ശോഭ (പ്രസിഡന്റ്), പി.സിന്ധു ,കെ.വി.ഉഷ , എ.കെ. എം.ബിന്ദു ( വൈസ്
സിഡൻറുമാർ),
എ.പി.രമ്യ (സെക്രട്ടറി), കെ കെ.കെ.ലീല ,സി.എൻ.ഉഷ ,എം.ടി.ലീല (ജോയിന്റ് സെക്രട്ടറിമാർ ), കെപ്ര കെ.എം. പ്രസീത ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
Please select your location.