Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആടിയും പാടിയും ഒത്ത് ചേർന്ന് മുക്കം എം എ എം ഒ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം മിലാപ്പ് 2025.

21 Jul 2025 16:09 IST

UNNICHEKKU .M

Share News :

മുക്കം: ആടിയും പാടിയും ഒത്തുചേരല്‍ ആഘോഷമാക്കി മുക്കം എം.എ.എം.ഒ. കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം 'മിലാപ്പ് 2025'. ഗ്ലോബല്‍ അലുംനി അസോസിയേഷന്റെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തില്‍ കഴിഞ്ഞ 42 ബാച്ചുകളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്തു.പ്രശസ്ത ഗായകന്‍ ഷാഹദ് കൊടിയത്തൂരിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച മുട്ടിപ്പാട്ടോടെയായിരുന്നു പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ നടി മറീന മൈക്കിള്‍ കുരിശിങ്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്ലോബല്‍ അലുംനി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. മുജീബുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. മുക്കം മുസ്ലീം ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റ് വി. മരക്കാര്‍ ഹാജി മുഖ്യാതിഥിയായിരുന്നു. എം.എ.എം.ഒ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ.കെ. സാജിദ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അഷ്‌റഫ് വയലില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് നൗഷ ജലീല്‍ നന്ദിയും പറഞ്ഞു.

ഗുരുവന്ദനത്തില്‍ മുന്‍കാല അധ്യാപകരെയും ജീവനക്കാരെയും ആദരിച്ചു. മിലാപ്പിന് മുന്നോടിയായി നടന്ന മത്സരങ്ങളില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ 1990-92 പ്രീ ഡിഗ്രി, 2004-2007 ഡിഗ്രി്, 1989-91 പ്രീ ഡിഗ്രി ബാച്ചുകള്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്തു. വിവിധ ചാപ്റ്ററുകളുടെ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. അജ്മല്‍ ഹാദി, ഷംന സുധീഷ് എന്നിവര്‍ ചേര്‍ന്ന് ആങ്കറിങ് നിര്‍വ്വഹിച്ചു.ഉദ്ഘാടന ചടങ്ങില്‍ റീന ഗണേഷിന്റെ കവിതാസമാഹാരം 'പ്രണയവര്‍ണ്ണങ്ങളാല്‍ കോറിയിട്ട ചില്ലുപുസ്തകം' മറീന പ്രകാശനം ചെയ്തു. അഡ്വ. ബുഷ്‌റ വളപ്പില്‍ പുസ്തക പരിചയം നിര്‍വ്വഹിച്ചു. അംഗങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് പുറമെ, സിദ്ദീഖ് ചേന്ദമംഗല്ലൂരിന്റെ നേതൃത്വത്തിലുള്ള കാലിക്കറ്റ് വണ്‍സ്‌മോര്‍ ഓര്‍കെസ്ട്രയുടെ ബാനറില്‍ പ്രശസ്ത ഗായിക യുംന അജിനും സംഘവും ചേര്‍ന്ന് അവതരിപ്പിച്ച സംഗീത സായാഹ്നം പരിപാടിക്ക് ആവേശം പകര്‍ന്നു. ഖത്തര്‍, യു.എ.ഇ., സൗദി, ഒമാന്‍, കുവൈത്ത്, ബെംഗളൂരുചാപ്റ്ററുകളുടെസഹകരണത്തോടെയാണ് പൂര്‍വ്വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചത്.

Follow us on :

More in Related News