Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2025 13:34 IST
Share News :
കൊണ്ടോട്ടി: ജൂലൈ 22 ന്(ചൊവ്വ) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ കൊണ്ടോട്ടി നഗരത്തിൽ ഓട്ടോറിക്ഷകൾ സർവീസുകൾ നടത്തില്ല. നഗരത്തിൽ പെർമിറ്റ് ഇല്ലാതെ ഓടുന്ന മറ്റു പ്രദേശങ്ങളിലുള്ള ഓട്ടോറിക്ഷകൾക്കെതിരെ 2020 മുതൽ ആർ ടി ഒ യെയും പോലീസിനെയും ബന്ധപ്പെട്ട മറ്റു അധികാരികളെയും രേഖാമൂലം പരാതികൾ ഏറെ നൽകിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ടോട്ടി മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി സബ് ആർ ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് നിലവിൽ എറണാകുളം തിരുവനന്തപുരം കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിൽ മാത്രമാണ് സർവീസ് നടത്താൻ കേന്ദ്ര സർക്കാറിന്റെ അംഗീകാരം ഉള്ളത്. ഈ നിയമങ്ങളെല്ലാം മറികടന്ന് കൊണ്ടോട്ടി നഗരത്തിൽ നിരവധി ഇലക്ട്രിക് ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗം തൊഴിലാളികൾ തമ്മിൽ വാക്കേറ്റവും സംഘർഷങ്ങളും നിത്യസംഭവമാകുന്നു. എന്നാൽ കൊണ്ടോട്ടി നഗരത്തിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ സർവീസിൽ നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നഗരസഭയാണ്. ഇതുവരെ നഗരസഭയോ ട്രാഫിക് റെഗുലേഷൻകമ്മിറ്റിയോ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും എടുത്തിട്ടുമില്ല. നഗരത്തിൽ ഉൾക്കൊള്ളാൻകഴിയുന്നതിലും അപ്പുറം ഓട്ടോറിക്ഷകൾ ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇവയ്ക്ക് തന്നെ മതിയായ രീതിയിൽ പാർക്ക് ചെയ്യാൻ സൗകര്യങ്ങൾ ഇല്ലാത്ത ഒരു സാഹചര്യവും നിലനിൽക്കുന്നു. ഇതിനിടയിൽ അനധികൃതമായി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ, നിലവിലുള്ള ഓട്ടോറിക്ഷ തൊഴിലാളികളുടെ ഉപജീവന മാർഗ്ഗത്തിന് തടസ്സങ്ങളാവുകയാണെന്നും ഇതിനെതിരെയാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്നും കോ- ഓർഡിനേഷൻ കമ്മിറ്റി
കൺവീനർ കെ ബാലൻ, ചെയർമാൻ അബ്ദുൽ മജീദ് വി പി,
എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.