Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ സമ്മേളനവും,തെരഞ്ഞെടുപ്പും...

20 Jul 2025 21:40 IST

MUKUNDAN

Share News :

ചാവക്കാട്:തിരിച്ചുവന്ന പ്രവാസികൾക്ക് സ്വയം സംരംഭങ്ങൾക്ക്‌ നൽകുന്ന സാമ്പത്തിക സഹായങ്ങൾ ത്വരിതഗതിയിലാക്കാൻ ഇടപെടലുകൾ നടത്തണമെന്ന് കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ നടന്ന സമ്മേളനം കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.അബ്‌ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാൻ എം.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.മുതിർന്ന പ്രവാസി കൂടിയായ ടി.വി.എ.ബക്കർ പതാക ഉയർത്തിയ ചടങ്‌ പ്രവാസി കലാ സാംസ്‌കാരിക സംഘടന അവതരിപ്പിച്ച സ്വാഗത ഗാനം കൊണ്ട് ശ്രദ്ദേയമായി.ചടങ്ങിൽ ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര റിപ്പോർട്ടും,ബഡ്ജറ്റ് റിപ്പോർട്ട്‌ ട്രഷറർ പി.എം.യഹിയയും,സംഘടന റിപ്പോർട്ട്‌ ജില്ലാ സെക്രട്ടറി എം.കെ.ശശിധരനും അവതരിപ്പിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അഹമ്മദ് മുല്ല,പി.കെ.സലിം,ശാലിനി രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.സിപിഐ(എം)ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ,മാലിക്കുളം അബ്ബാസ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.പുതിയ ഭാരവാഹികളായി എം.എ.അബ്‌ദുൾ റസാഖ്(പ്രസിഡന്റ്),ബാഹുലേയൻ പള്ളിക്കര(സെക്രട്ടറി),ശാലിനി രാമകൃഷ്ണൻ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.   


 


Follow us on :

More in Related News