Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര ടി.ടി.മാധവൻ സ്‌മാരക വായനശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു

20 Jul 2025 19:22 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര ടി.ടി.മാധവൻ സ്‌മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.തിരുവത്ര കുഞ്ചേരി ജി.എം.എൽ.പി.സ്കൂൾ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ യുവകലാ സാഹിതി സംസ്ഥാന രക്ഷാധികാരി ഇം.എം.സതീശൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു.ചാവക്കാട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി.മുഹമ്മദ് അൻവർ അദ്ധ്യക്ഷനായി.സിപിഐ മണ്ഡലം കമ്മിറ്റി അംഗം രുഗ്മണി വേണുഗോപാൽ,ചാവക്കാട് ലോക്കൽ കമ്മറ്റി സെക്രട്ടറി എ.എ.ശിവദാസൻ എന്നിവർ പ്രസംഗിച്ചു.വായനശാല സെക്രട്ടറി എം.കെ.ഷാജി സ്വാഗതവും,പ്രസിഡന്റ്‌

എൻ.കെ.രമേശൻ നന്ദിയും പറഞ്ഞു.വി.എ.ബക്കർ,എം.എസ്.സുബിൻ,കെ.കെ.ത്രിവിക്രമൻ,എം.എ.ധർമ്മപാലൻ,ടി.എം.ബാബു,ഓമന ഭദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News