Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നൂറു കുട്ടികൾക്ക് സൗജന്യ ഐ എ എസ് പരിശീലനവുമായി ഷീൻ ഇൻറർനാഷണൽ കോഴിക്കോട് ചാപ്റ്ററിന് തുടക്കം

20 Oct 2025 23:01 IST

NewsDelivery

Share News :

കോഴിക്കോട് - നൂറു കുട്ടികൾക്ക് ജൂനിയർ ഐ എ എസ് പരിശീലനവുമായി ഷീൻ ഇൻറർനാഷണൽ കോഴിക്കോട് ചാപ്റ്ററിന് തുടക്കം. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും അഹമ്മദ് ദേവർകോവിൽ എംഎൽഎ നിർവഹിച്ചു. ട്രഷറർ സുഹൈർ ചുങ്കത്തറ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാർഗ്ഗ നിർദ്ദേശം നൽകുന്ന വിവിധ സെഷനുകൾ കൺവെൻഷന്റെ ഭാഗമായി നടന്നു. കോഴിക്കോട് ചാപ്റ്റർ പ്രസിഡണ്ട് ഡോ. അബു താഹിർ അഫ്സൽ അധ്യക്ഷത വഹിച്ചു. ഷീൻ ഇൻറർനാഷണൽ പ്രവർത്തനങ്ങളെക്കുറിച്ച് എംഡി മുഹമ്മദ് റാഫി വിശദീകരിച്ചു. താലൂക്ക് ദുരന്തനിവാരണ സേന അംഗങ്ങളെ മെമെന്റോ നൽകി ആദരിച്ചു. 110 ശുചീകരണ തൊഴിലാളികൾക്കുള്ള ഉപഹാര വിതരണം 

കോർപ്പറേഷൻ ചീഫ് ഹെൽത്ത് ഓഫീസർ ഡോ. മുനവ്വർ റഹ്മാൻ നിർവഹിച്ചു. 

താലൂക്ക് ദുരന്തനിവാരണസേന അംഗങ്ങൾക്ക് മുൻ ചെറുവണ്ണൂർ ഹെൽത്ത് ഇൻസ്പെക്ടർ 

ബബിതാ ആശ, ഷീൻ പ്രവർത്തകരായ ഉമ്മർക്കോയ, ഫാറുഖ് മാങ്കാവ്, സലാം കല്ലായ്, Pv നാസർ മാത്തോട്ടം, കുഞ്ഞിപ്പ, ഷൗക്കത്ത്, നെസീം, ഹാരിസ് കണ്ണഞ്ചേരി, എന്നിവർ മൊമെന്റോനൽകി

റോഷൻ ജോൺ (ഫൈസൽ & ശബാന ഫൗണ്ടേഷൻ), മീഡിയവൺ പ്രോഗ്രാം എഡിറ്റർ സി. ദാവൂദ്, സിറാജുദ്ദീൻ അമിനി, അനാറാത്ത് അഹമ്മദ് ഹാജി, TDRF നൗഷാദ്, അഫ്സൽ കോണിക്കൽ, സൈതലവി വയനാട് എന്നിവർ ആശംസകൾ അർപ്പിച്ചു. കോഴിക്കോട് ചാപ്റ്റർ സെക്രട്ടറി സലിം വട്ടക്കിണർ സ്വാഗതവും ആരിഫ് ചെറുവണ്ണുർ നന്ദിയും പറഞ്ഞു. ഷീൻ സംസ്ഥാന സെക്രട്ടറി റഹുഫ് ഏളേറ്റിൽ ട്രെയിനിങ് സെഷന് നേതൃത്വം നൽകി.

Follow us on :

More in Related News