Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2025 11:57 IST
Share News :
കോഴിക്കോട് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കോളത്തിനകത്തും പുറത്തും വിവിധ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഷീൻ ഇൻ്റർനാഷണലിൻ്റെ കോഴിക്കോട് ചാപ്റ്റർ കൺവെൻഷനും പ്രൊജക്ട് പ്രഖ്യാപനവും നാളെ (ഒക്ടോബർ 19, ഞായർ) കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടക്കും. വൈകുന്നേരം 4.30-നാണ് പരിപാടി ആരംഭിക്കുന്നത്
അഹമ്മദ് ദേവർകോവിൽ എം.എൽ.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി, ശുചീകരണ സേവനം അനുഷ്ഠിക്കുന്ന 100 സഹോദരിമാർക്ക് സ്നേഹാദരം സമാനിക്കും. കൂടാതെ 100 വിദ്യാർത്ഥികൾക്ക് സൗജന്യമായി ജൂനിയർ IAS പരിശീലനം നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനവും കൺവെൻഷനിൽ വെച്ച് ഉണ്ടാകും
ശ്രീ പി.കെ. നാസർ (സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, കോഴിക്കോട് കോർപറേഷൻ), ശ്രീമതി. ഷീബ മനോജ് (സീനിയർ ഓഫീസർ, ഗവ. ഡെർമറ്റോളജി ഹോസ്പിറ്റൽ, ചേവായൂർ, കോഴിക്കോട്), ഡോ. മുനവ്വർ റഹ്മാൻ (ഹെൽത്ത് ഓഫീസർ, കോഴിക്കോട് കോർപറേഷൻ), ശ്രീ. എസ്.കെ. അബൂബക്കർ (കൗൺസിലർ, കോഴിക്കോട് കോർപറേഷൻ), ശ്രീമതി. ചില്ലേത്ത് ഷാജൻ ജോൺ (പ്രോഗ്രാം മാനേജർ, ഷൈസൽ പ്രോജക്റ്റ്സ്), ഡോ. അബൂത്വാഹിർ അഫ്സൽ (പ്രസിഡൻ്റ്, ഷിൻ), സാറാമ്മ (റിട്ട. അസി. ഡയറക്ടർ), ലിജോ ജോൺസ് (ലെക്‌ചറർ ഇൻ ഇംഗ്ലീഷ്), സി. ദാവൂദ് (സി.ഇ.ഒ, മിഡിയ വൺ), അബ്ദുൽ മജീദ് (ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസം), സിനോഷ് കോയ (അഡ്മിൻ എക്സിക്യൂട്ടീവ്, കേന്ദ്ര മാതൃക സ്കൂൾ സമിതി) എന്നിവർ പങ്കെടുക്കും.
മുഹമ്മദ് റാഫി കെ.ഇ (മാനേജിംഗ് ഡയറക്ടർ-ഷീൻ ഇൻ്റർനാഷണൽ), രതീഷ് R (കൺവീനർ-ഷീൻ ഇന്റർനാഷണൽ കേരള ചാപ്റ്റർ) എന്നിവർക്കൊപ്പം പ്രശസ്ത ട്രൈനർമാരായ റഊഫ് എളേറ്റിൽ, ഷാബ് (National Trainers) എന്നിവർ നേതൃത്വം നൽകുന്ന ലീഡർഷിപ്പ് പരിശീലനവും കൺവെൻഷനോടനുബന്ധിച്ച് ഉണ്ടായിരിക്കും.
ജാതി-മത-പ്രായ-ലിംഗ ഭേദമന്യേ എല്ലാവരെയും ഈ അപൂർവ അവസരം ഉപയോഗപ്പെടുത്തുന്നതിനും സംഘടനയുടെ തുടർ പ്രവർത്തനങ്ങളിൽ ഭാഗവാക്കാകുന്നതിനും സ്വാഗതം ചെയ്യുന്നതായി ഷീൻ ഇന്റർനാഷണൽ കോഴിക്കോട് ചാപ്റ്റർ ഭാരാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ
ഡോ. അബൂത്വാഹിർ അഫ്സൽ (പ്രസിഡന്റ്),സലീം വട്ടക്കിണർ (ജന. സെക്രട്ടറി), മൗലവി സുഹൈർ ചുങ്കത്തറ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.