Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനശ്വര ഗ്രന്ഥാലയത്തിന് അക്ഷരോപഹാരം സമർപ്പിച്ചു

30 Oct 2025 21:29 IST

Asharaf KP

Share News :



ബഹുഭാഷാപണ്ഡിതനും എഴുത്തുകാരനും അധ്യപകനുമായ പണ്ഡിതരത്നം ശ്രീഗോവിന്ദ മാരാരുടെയും സ്വന്തം ശരീരം പoനാർത്ഥം മെഡിക്കൽ വിദ്യാർത്ഥി ൾക്ക് വിട്ടു നൽകിയ ഭാര്യ കാർത്ത്യയനി ടീച്ചറുടെയും സ്മരണയ്ക്കായി രൂപീകൃതമായ

ശ്രീ. മാരാർ മാസ്റ്റർ & കാർത്ത്യായനി ടീച്ചർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിലുള്ള 2025 ലെ അക്ഷരോപഹാരമായ 25000 രൂപയുടെ പുസ്തകങ്ങൾ ശ്രീ.ഇ.കെ.വിജയൻ എം.എൽ.എ.ചങ്ങരംകുളം അനശ്വര ഗ്രന്ഥാലയത്തിന് സമർപ്പിച്ചു. ചടങ്ങിൽ വെച്ച് ഡോ. അനഘ ചന്ദ്രനെയും, ശരത് പി യെയും അനുമോദിച്ചു.കായക്കൊടി പഞ്ചായത്ത് പ്രസി.ശ്രീ ഒ.പി.ഷിജിൽ മുഖ്യതിഥിയായി രാജഗോപാലൻ കാരപ്പറ്റ, കെ പ്രേമൻ , വേണു കക്കട്ടിൽ, വിജയകുമാർ മാസ്റ്റർ, പി.കെ. നാരായണൻ ,ജിതേഷ് വി , ടി.ടി. നാണു തുടങ്ങിയർ സംസാരിച്ചു.

Follow us on :

More in Related News