Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2025 19:00 IST
Share News :
വൈക്കം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലെ പച്ചക്കറി വികസന പദ്ധതിക്ക് മാതൃക തീർക്കാൻ മന്ത്രി പി. രാജീവ്. കൃഷി വകുപ്പ് കോട്ടയം ജില്ലാ , വൈക്കം ബ്ലോക്ക്, നഗരസഭ കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിലെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം, കൃത്യത ജലസേചന കൃഷി, എടിഎംഎ ഡെമോൺസ്ട്രഷൻ, മഴമറയിൽ,കേരരക്ഷാ വാരം, തടത്തിൽ പയർ വിതക്കൽ എന്നീ പദ്ധതികളാണ് വൈക്കം തോട്ടുവക്കത്തെ കെ. വി കനാൽ കരയിലെ ഹൃദ്യഹരിതം ഭവനിലെ വളപ്പിലെ മന്ത്രിയുടെ വീടിനോട് ചേർന്ന് കൃഷിയിടത്തിൽ മന്ത്രി നടപ്പാക്കിയത്. കൃത്യത കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി കാബേജ്, കോളിഫ്ലവർ, വെണ്ട, മുളക് ,വഴുതന, തക്കാളി എന്നിവയും,ആത്മ ഡെമോൺസ്ട്രേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മഴമറയിൽ ഹൈബ്രിഡ് കുക്കുമ്പർ, സ്നോവൈറ്റ് കൃഷിയും, കേര രക്ഷാ വാരം പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിന് തടത്തിൽ തടപയർ വിതക്കലും നടത്തി. പൊതുജനങ്ങൾക്കും കർഷകർക്കും വിദ്യാർത്ഥികൾക്കുമായി ഒരു മാതൃക കൃഷിത്തോട്ടം ഒരുക്കുകയാണ് ലക്ഷ്യം.
ഉല്പാദിപ്പിക്കപ്പെടുന്ന ജൈവ പച്ചക്കറികൾ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി നൽകാനാണ് മന്ത്രിയുടെ തീരുമാനം.
ഭാര്യ വാണികേശ്വരിയുടെ വൈക്കത്തെ രണ്ടേക്കറോളം വരുന്ന വളപ്പിൽ മന്ത്രി പി. രാജീവ് സമ്മിശ്ര കൃഷികൾ ചെയ്തു വരുന്നു. വീടിനോട് ചേർന്ന കൃഷിയിടത്തിൽ വ്യാഴാഴ്ച മന്ത്രി പദ്ധതികൾ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ചടങ്ങിൽ അധ്യക്ഷയായി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോജോസ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയർമാൻ പി. ടി സുഭാഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സജീവൻ, കൗൺസിലർമാരായ അശോകൻ വെള്ളവേലി, രാജശ്രീ വേണുഗോപാൽ, എബ്രഹാം പഴയക്കടവൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ വി. വി റെജി, ലെൻസി തോമസ് , റെജിമോൾ തോമസ് , കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനു ചന്ദ്രബോസ്, മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.