Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2025 20:37 IST
Share News :
കടുത്തുരുത്തി: വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ പരശുറാം എക്‌സ്പ്രസ്സിന് (16649-16650) സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരവിറക്കിയതായി അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.
ആത്മാര്‍ത്ഥമായ ഇടപെടല്‍ നടത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍,പൗരസമിതിയടക്കമുള്ള വിവിധ സംഘടനകളുടെ നിവേദനം കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സമര്‍പ്പിച്ച എംപി ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരെ എം.എല്‍.എ നന്ദി അറിയിച്ചു.
കടുത്തുരുത്തി ആപ്പാഞ്ചിറ മേഖലയിലെ യാത്രക്കാര്‍ക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഈ സ്‌റ്റോപ്പ് ലഭിക്കുന്നതിനു വേണ്ടി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനോടും എംപി ഫ്രാന്‍സിസ് ജോര്‍ജിനോടും നടത്തിയ ചര്‍ച്ചകളും നിരന്തരമായ പരിശ്രമങ്ങളും ഫലം കണ്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. എംപിയുടെ നേതൃത്വത്തില്‍ ആപ്പാഞ്ചിറ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ജനസദസ്സില്‍ ഈ വിഷയം ഉയര്‍ത്തി ആപ്പാഞ്ചിറ പൗരസമിതിയും യൂസേഴ്‌സ് ഫോറവും നിവേദനം നല്‍കിയിരുന്നു .
വേളാങ്കണ്ണി ,മലബാര്‍,അമൃത, രാജ്യറാണി ,വേണാട് എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കു കൂടി സ്‌റ്റോപ്പ് അനുവദിക്കണമെന്നത് ആപ്പാഞ്ചിറ പൗരസമിതിയുടെയും യാത്രക്കാരുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ്. വൈക്കം,മീനച്ചില്‍ താലൂക്കുകളിലെ യാത്രക്കാര്‍ക്ക് ഇത് ഏറെ ഗുണകരമാകും. നിലവില്‍ കേരള എക്‌സ്പ്രസ് ,പാലരുവി, ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കാണ് വൈക്കം റോഡില്‍ സ്‌റ്റോപ്പുള്ളത്. റിസര്‍വേഷന്‍ കൗണ്ടര്‍ ഇവിടെയില്ലാത്തത് യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. നിലവില്‍ റിസര്‍വേഷന് വേണ്ടി കോട്ടയം, എറണാകുളം റെയില്‍വേ സ്‌റ്റേഷനുകളെയും ഓണ്‍ലൈന്‍ സേവനത്തെയുമാണ് ഇവിടത്തെ യാത്രക്കാര്‍ ആശ്രയിക്കുന്നത്. വൈക്കം റോഡിലെ വരുമാനം ഉയര്‍ത്താന്‍ റിസര്‍വേഷന്‍ കൗണ്ടര്‍ വൈക്കം റോഡില്‍ അനുവദിക്കണമെന്നും പൗരസമിതി പ്രസിഡന്റ് പി ജെ തോമസ്,സെക്രട്ടറി അബ്ബാസ് നടയ്ക്കമ്യാലില്‍ എന്നിവര്‍ ആവശ്യപ്പെട്ടു
Follow us on :
Tags:
More in Related News
Please select your location.