Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ട സംഭവം പുന: പരിശോധിക്കണം: മുസ്‌ലിം യൂത്ത്‌ലീഗ്

11 Jan 2025 12:20 IST

Jithu Vijay

Share News :

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ട സംഭവം പുന: പരിശോധിക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കൃത്യമായി ജോലി ചെയ്ത സെക്യൂരിറ്റിക്കാരനെ ആശുപത്രി സുപ്രണ്ടിന് അനഭിമതനാണെന്ന് കരുതി പിരിച്ചു വിട്ട നടപടി പ്രതിഷേധാര്‍ഹമാണ്. രോഗിക്ക് കൃത്യമായി ചികില്‍സ നല്‍കാതെ രോഗി മരിച്ചതും പിന്നീട് നടന്ന സംഭവങ്ങളെല്ലാം സമഗ്ര അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. അന്വേഷണം നടക്കാനിരിക്കെ സംഭവത്തിലെ ദൃക്‌സാക്ഷിയെ പിരിച്ചു വിട്ട് സമ്മര്‍ദ്ദത്തിലാക്കാനാണ് ആശുപത്രി ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഈ സംഭവം നടന്ന ദിവസത്തെ സി.സി.ടി.വി പരിശോധിക്കാനും സംരക്ഷിക്കാനും അധികൃതര്‍ തെയ്യാറാകണമെന്നും സെക്യൂരിറ്റി ജീവനക്കാരനെ തിരിച്ചെടുക്കാത്ത പക്ഷം യൂത്ത്‌ലീഗ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ റസാഖ്പറഞ്ഞു.

Follow us on :

More in Related News