Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ അഡോപ്ഷൻ പ്രൊജക്ട് സർവ്വേ നടപടിക്ക് തുടക്കമായി....

03 Jan 2025 16:21 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ നല്ല പാഠം പദ്ധതിക്ക് കീഴിൽ സ്കൂൾ ഉൾക്കൊള്ളുന്ന ഗ്രാമം (

ചെമ്മലപറമ്പ് ഗ്രാമം)

ദത്തെടുത്തു ഗ്രാമത്തെ സാമൂഹിക,സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ രാജ്യത്തിനു മാതൃകയാകുന്ന ഗ്രാമമാക്കി മാറ്റുക എന്ന പദ്ധതിക്ക് തുടക്കമായി.


പദ്ധതിയുടെ ഭാഗമായി ഗ്രാമത്തിലെ മുഴുവൻ വീടുകളിലും ഉള്ള ഒന്നാം ഘട്ട സർവേ നടപടികൾ സ്കൂളിലെ പഴയ ഹെഡ്മാസ്റ്റർ ബീരാൻ കുട്ടിമാസ്റ്റർ ഉദ്ഘാടനം ചെയ്തു. പദ്ധതി കോർഡിനേറ്റർ കെ.എം.ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.


സർവ്വേ നടപടികൾക്ക് ശേഷം പദ്ധതിയുടെ ആദ്യ ഘട്ടമായി

ഡിജിറ്റൽ ഗ്രാമം,നാട്ടുവെളിച്ചം,നാട്ടു ചന്ത,ശിൽപശാല,സമ്പൂർണ സാക്ഷരത ഗ്രാമം, ഉണർവ്വ് ,ജോബ് ഫെസ്റ്റ്,ഗ്രാമ ലൈബ്രറി, ഗ്രീൻ പ്രോട്ടോക്കോൾ,വ്യത്യസ്ത പരിശീലനങ്ങൾ,സൗജന്യ ക്ലിനിക്ക് ,സ്വയം തൊഴിൽ കേന്ദ്രം,

നല്ല പാഠം മികവ് പുരസ്‌കാരങ്ങൾ,

തൊഴിൽ പരിശീലനം, ശിശുസൗഹൃദ അന്തരീക്ഷം,രക്ഷാകർതൃ സംഗമം

തുടങ്ങിയ

നിരവധി ദീർഘകാല, ഹ്രസ്വകാല പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യും.സ്റ്റുഡന്റ്‌സ് കോർഡിനേറ്റർ ബിഷർ പാണാളി,അനന്യ, നോഷി, നിവേദിയ, സിനാൻ,ഹാദിയ നസ്രിൻ, അനന്തു,അയാൻ അലി എന്നിവർ പ്രസംഗിച്ചു


ഒരു സഹകരണ അന്തരീക്ഷം വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി അവരുടെ ആശയങ്ങളും വിഭവങ്ങളും യുവമനസ്സുകളുമായി ആലോചന നടത്താനും പങ്കിടാനും ഈ പദ്ധതി പ്രയോജനപ്രദമാകും.

Follow us on :

More in Related News