Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2025 11:53 IST
Share News :
കോഴിക്കോട്: കേരള ബാഡ്മിൻ്റൺ അസോസിയേഷനും കോഴിക്കോട് ജില്ലാ ബാഡ്മിൻ്റൺ അസസോസിയേഷനും സംയുക്തമായി നടത്തുന്ന ഇരുപത്തിമൂന്നാമത് ശ്രീമതി സാവിത്രി ദേവി സാബു മെമ്മോറിയൽ ഓൾ കേരള ജൂനിയർ ബാഡ്മിൻറൺ റാങ്കിങ് ടൂർണമെൻറ് ഈ മാസം 9,10,11,12,13 എന്നീ തീയതികളിൽ ദേവഗിരി സെൻ്റ് ജോസഫ് കോളേജ്, ഫാദർ ജോസഫ് പൈക്കട സി എം ഐ മെമ്മോറിയൽ ഇൻഡോർ സ്‌റ്റേഡിയത്തിൽ വച്ച് നടക്കുന്നതാണ്. അണ്ടർ 15,17 വയസ്സ് വിഭാഗത്തിലുള്ള കളിക്കാർക്ക് ഈ ടൂർണമെന്റിൽ മത്സരിക്കാം. ഡബിൾസ്, സിംഗിൾസ്, മിക്സഡ് ഡബിൾസ് എന്നീ കാറ്റഗറികളിലാണ് മത്സരം നടക്കുക. വിജയികൾക്ക് 75000/- രൂപ പ്രൈസ് മണിയായി നൽകുന്നതായിരിക്കും. ടൂർണമെന്റ്റ് ഒമ്പതാം തീയതി രാവിലെ 9 മണിക്ക് നമ്മുടെ ബഹുമാനപ്പെട്ട കോഴിക്കോട് എംപി രാഘവൻ അവർകൾ ഉദ്ഘാടനം ചെയ്യുന്നതാണ്. പതിമൂന്നാം തീയതി വൈകിട്ട് വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് നടക്കും.
+91 94470 11782
Follow us on :
More in Related News
Please select your location.