Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സേവ് ഗുരുവായൂർ മിഷൻ ലീഗൽ എയ്ഡ് സെൽ രൂപീകരിച്ചു

27 Nov 2024 22:41 IST

MUKUNDAN

Share News :

ഗുരുവായൂർ:ക്ഷേത്രനഗരിയിലും,സമീപപ്രദേശങ്ങളിലും മോഷണങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ആശങ്കാകുലരായ പൊതുജനങ്ങൾക്ക് സുതാര്യവും വിശ്വസ്‌തവുമായ നിയമസഹായം ഉറപ്പു വരുത്തുന്നതിന് സേവ് ഗുരുവായൂർ മിഷൻ ലീഗൽ എയ്ഡ് സെൽ രൂപികരിച്ചു.അജു എം.ജോണി,അഡ്വ.സുജിത് അയിനിപ്പുള്ളി,അഡ്വ.മാളവിക ഷാൽജി,റിട്ട.ഡി.വൈ.എസ്.പി കെ.ബി.സുരേഷ്,ഇ.ആർ.ഗോപിനാഥൻ എന്നിവർ അംഗങ്ങളാണ്.പോലീസ്,നഗരസഭ കാര്യാലയങ്ങളിൽ പരാതികൾ ബോധിപ്പിക്കുന്നതിൽ സേവ് ഗുരുവായൂർ മിഷൻ നിയമ സഹായ സമിതിയുടെ സേവനങ്ങൾ പൊതുജനം പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് ശിവജി ഗുരുവായൂർ അറിയിച്ചു.ഗുരുവായൂരിന്റെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കപ്പെടാനും,മുടങ്ങിക്കിടക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും,ദീർഘവീക്ഷണത്തോടെയുള്ള സമഗ്രമായ വികസനങ്ങൾ യാഥാർത്ഥ്യമാക്കാനും ആവശ്യമായ ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി രൂപീകൃതമായ പ്രസ്ഥാനമാണ് സേവ് ഗുരുവായൂർ മിഷൻ.


Follow us on :

More in Related News