Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സത്യസായി ശതാബ്ദി സ്മരണാഞ്ജലി:ആദ്ധ്യാത്മിക സദസ്സ്

22 Nov 2025 18:34 IST

MUKUNDAN

Share News :

ഗുരുവായൂർ:ആത്മീയതയിലൂന്നിയ സേവനത്തിലൂടെ ലക്ഷോപലക്ഷം ജനങ്ങളെ ഗുണപരമായ ദിശയിലേക്ക് മനപരിവർത്തനം ചെയ്യാൻ കഴിഞ്ഞതാണ് ഭഗവാൻ ശ്രീസത്യസായി ബാബയുടെ ജീവിതസന്ദേശങ്ങൾക്കുള്ള കാലാതീതമായി പ്രസക്തിയെന്ന് പഞ്ചദശനാമ ആവാഹൻ അഖാഡ മഹാമണലേശ്വർ പ്രഭാകരാനന്ദ സരസ്വതി മഹരാജ് പറഞ്ഞു.ഗുരുവായൂർ സായി മന്ദിരത്തിൽ സത്യസായി ശതാബ്ദി സ്മരണാഞ്ജലിയുടെ ഭാഗമായ ആദ്ധ്യാത്മിക സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിശ്വമാനവികതക്ക് ആത്മീയതയിലൂന്നിയ സേവനത്തിലൂടെ ബാബ നൽകിയ സംഭാവന അതുല്യമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.മൗനയോഗി സ്വാമി ഹരിനാരായണൻ അധ്യക്ഷത വഹിച്ചു.ശങ്കര വിശ്വബ്രഹ്മ കുല പഠാധീശ്വർ സാധു കൃഷ്ണാനന്ദ സരസ്വതി,സ്വാമി ജയേഷാനന്ദ പുരി ഹരിദ്വാർ,അനീഷ് പാട്ടുവം പഞ്ചുരുളി കോലധാരി എന്നിവർ സംസാരിച്ചു.അരുൺ സി.നമ്പ്യാർ സ്വാഗതവും,സബിത രഞ്ജിത് നന്ദിയും പറഞ്ഞു.ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ ഇതാദ്യമായി പഞ്ചുരുളി തെയ്യം ഇന്ന് ഭക്തർക്ക് കൽപ്പന നൽകും.ദൈവ ആവാഹന തോറ്റം വൈകീട്ട് അഞ്ചിന് മമ്മിയൂർ ക്ഷേത്രാങ്കണത്തിൽ നടത്തി.ഇന്ന്(ഞായറാഴ്ച്ച) കാലത്ത് ഗണപതി പൂജ,സത്യനാരായണ പൂജ എന്നിവക്ക് തന്ത്രി പഴങ്ങാപറമ്പ് നന്ദകുമാർ നമ്പൂതിരി നേതൃത്വം നൽകും.ജന്മശതാബ്ദി സാംസ്കാരിക സമ്മേളനം കാലത്ത് 10-ന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.കൈതപ്രം ദാമോധരൻ നമ്പൂതിരി മുഖ്യാതിഥിയാകും.



Follow us on :

More in Related News