Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്ര..

22 Dec 2025 10:45 IST

MUKUNDAN

Share News :

ചാവക്കാട്:ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തിൽ സമസ്ത കേരള ജം ഇയ്യതുൽ ഉലമയുടെ ഐതിഹാസികമായ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർകോഡ് കുണിയയിൽ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ വെച്ച് നടക്കുന്നതിന്റെ പ്രചാരണാർത്ഥം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയെ വരവേൽക്കാൻ ചാവക്കാട് നഗരം ഒരുങ്ങി.സ്വീകരണ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ജില്ലാ സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ വമ്പിച്ച സ്വീകരണം നൽകും.ചാവക്കാട് ടൗണിൽ നിന്ന് ചൊവ്വാഴ്ച്ച രാവിലെ 9.30 -ന് ദഫ്മുട്ടിന്റെ അകമ്പടിയോടെ ജാഥാ നായകനെ സമ്മേളന നഗരിയിലേക്ക് സ്വീകരിക്കും.എസ്.കെ എസ്.എഫ് വിഖായ എസ്.വൈ.എസ് ആമില,എസ്.കെ.എസ്.ബി.വി പ്രവർത്തകരുടെ അകമ്പടിയോടെയാണ് തങ്ങളെ വേദിയിലേക്ക് ആനയിക്കുക.തുടർന്ന് കൂട്ടുങ്ങൾ മൈതാനത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന സ്വീകരണ സമ്മേളനം എ.ഐ.സി.സി സെക്രട്ടറി ടി.എൻ.പ്രതാപൻ ഉദ്ഘാടനം ചെയ്യും.സമസ്ത ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ മുസ്ലിയാർ പൈങ്കണ്ണിയൂർ അധ്യക്ഷനാകും.ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ മുഖ്യാതിഥിയാകും.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ് അതിഥിയായി പങ്കെടുക്കും.സമസ്ത ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസ്സലാം ബാഖവി വടക്കേക്കാട്,വർക്കിംഗ് പ്രസിഡന്റ് അബൂബക്കർ ഫൈസി ചെങ്ങമനാട് എന്നിവർ സംസാരിക്കും.സമസ്ത കേരള ജംഇയ്യതുൽ ഉലമാ ജില്ലാ കമ്മിറ്റി ഭാരവാഹികൾ,കേന്ദ്ര മുശാവറ അംഗങ്ങൾ,പോഷക സംഘടന ഭാരവാഹികൾ,ജനപ്രതിനിധികൾ,പൗരപ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം വർക്കിങ് ചെയർമാൻമാരായ അബൂബക്കർ ഫൈസി ചെങ്ങമനാട്,അബ്ദുൽ കരീം ഫൈസി പൈങ്കണ്ണിയൂർ,സമസ്ത ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് സുലൈമാൻ അൻവരി കരൂപടന്ന,സ്വാഗത സംഘം കോഡിനേറ്റർ സിദ്ദിഖ് ഫൈസി മങ്കര,കബീർ സാഹിബ് തൃശൂർ എന്നിവർ പങ്കെടുത്തു.  


Follow us on :

More in Related News