Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2026 23:03 IST
Share News :
മസ്കറ്റ്: ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി ഒമാനിൽ മരണപ്പെട്ടു.
പാലക്കാട് ജില്ലയിലെ തൃത്താല കുമ്പിടി ഉമ്മത്തൂർ പട്ടിപ്പാറ ഹൗസിൽ പരേതനായ കമ്മു മുസ്‍ലിയാർ മകൻ സലാഹുദ്ദീൻ (40) ആണ് ഹൃദയാഘാതം മൂലം ഒമാനിലെ സുവൈഖിനടുത്തുള്ള ഖദറയിൽ മരണപ്പെട്ടത്.
പതിനഞ്ച് വർഷമായി ഒമാനിൽ ഉള്ള സലാഹുദ്ദീൻ സുവൈഖിനടുത്തുള്ള ഖദറയിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി അനുഷ്ടിച്ചു വരികയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ജോലി സ്ഥലത്തുനിന്ന് ഷിഫ്റ്റ് കഴിഞ്ഞ് റൂമിലെത്തിയ സലാഹുദ്ദീൻ റൂമിന് പുറത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം മറ്റാരും സമീപത്തുണ്ടായിരുന്നില്ല. ഏറെ നേരം കഴിഞ്ഞ് കൂടെ താമസിക്കുന്നയാൾ റൂമിന് പുറത്തുവന്നപ്പോഴാണ് സലാഹുദ്ദീൻ വീണുകിടക്കുന്നത് കണ്ടത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.
സലാഹുദ്ദീന്റെ സഹോദരൻ മുഹമ്മദ് മുസ്തഫ ഖദ്റയിൽതന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്.
കഴിഞ്ഞ നവംബറിലാണ് സലാഹുദ്ദീൻ ലീവിന് നാട്ടിൽ പോയി തിരിച്ചെത്തിയത്.
മാതാവ്: ആയിശ. ഭാര്യ: അംറത്ത് റിസ്‍വാന. മക്കൾ: ഫൈഹ (ആറ്) ഫർഹ (നാല്), ഫൈറ (ആറുമാസം). ആശുപത്രി മോരിൽ സൂക്ഷിച്ചിരിക്കുന്ന മയ്യത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.