Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഫ്ദർ ഹാഷ്മി - ബാദൽ സർക്കാർ പുരസ്ക്കാരങ്ങൾ ഡോ പ്രമോദ് പയ്യന്നൂരിനും പ്രളയനും

29 Sep 2025 19:12 IST

AJAY THUNDATHIL

Share News :



     ജോസ്ചിറമ്മേൽ നാടകദ്വീപിന്റെ പ്രഥമ റിമെംബെറെൻസ് സഫ്‌ദർ ഹാഷ്‌മി പുരസ്‌കാരവും ബാദൽ സർക്കാർ പുരസ്‌കാരവും പ്രഖ്യാപിച്ചു. .


ഇന്ത്യൻ തിയേറ്റർ രംഗത്തെ ശ്രദ്ധേയരായ പ്രബീർഗുഹ, സുധൻവാ ദേശ്പാണ്ഡേ, ഡോ. ജീവ, നാടക ദ്വീപിന്റെ ക്രിയേറ്റിവ് ഡയറക്ടർ ശശിധരൻ നടുവിൽ എന്നിവരടങ്ങുന്ന ജൂറി കമ്മറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. നാടകപ്രയോക്താവും ചലച്ചിത്ര സംവിധായകനും സഫ്‌ദർ ഹാഷ്‌മിയുടെ ‘മരണവും ജീവിതവും’ എന്ന പുസ്തകത്തിന്റെ വിവർത്തകനുമായ ഡോ. പ്രമോദ് പയ്യന്നൂരിന് ജനകീയ കലാസാംസ്‌കാരിക രംഗങ്ങളിൽ നിർവ്വഹിച്ചുവരുന്ന നവസർഗ്ഗാത്മക സംഭാവനകളെ മുൻനിർത്തി പ്രഥമ സഫ്‌ദർ ഹാഷ്‌മി പുരസ്‌കാരവും, തമിഴ്‌ നാടകാധ്യാപകനും, പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ പ്രളയൻ ഷണ്മുഖ സുന്ദരത്തിന് ബാദൽ സർക്കാർ പുരസ്കാരവും സമർപ്പിക്കും. ഒക്ടോബർ 26-ന് നാടകദ്വീപിൽ നടക്കുന്ന തിയേറ്റർ ഫെസ്റ്റിന്റെ സമാപന ചടങ്ങിൽ ഫലകവും പ്രശസ്തിപത്രവും 30000-രൂപ കാഷ് അവാർഡും അടങ്ങുന്ന പുരസ്‌കാരങ്ങൾ സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ. അഭിലാഷ് പിള്ള പ്രമുഖ കവി. രാവുണ്ണി എന്നിവർ സമർപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

Follow us on :

More in Related News