Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2024 19:29 IST
Share News :
കരിങ്കുന്നം: പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പൊന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന എസ്.എന്‍. ഗ്രാനൈറ്റ്‌സ് എന്ന പാറമടയുടെ ഉഗ്രസ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്ന ആറു വീടുകള്‍ക്ക് പകരം പുതിയ വീട് നിര്‍മ്മിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസിനു മുന്നില്‍ സമരം നടത്തി. പ്രദേശത്തെ വീടുകള്‍ക്ക് വ്യാപകമായി കുലുക്കവും പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് രൂപീകരിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. പാറമടയില്‍ നിന്നുള്ള കരിങ്കല്ല് കൊണ്ടുപോകാന്‍ നൂറുകണക്കിന് ടിപ്പറുകള്‍ ഓടുന്നതുമൂലം മൂന്നു കിലോമീറ്ററോളം റോഡ് കുണ്ടും കുഴിയുമായി. കുടിവെള്ള പൈപ്പ് ലൈന്‍ വ്യാപകമായി തകര്‍ന്നതുമൂലം ശുദ്ധജലവിതരണവും ഈ പ്രദേശത്ത് മുടങ്ങിയിരിക്കുകയാണ്. പ്രതിഷേധ യോഗത്തില്‍ സമരസമിതി ചെയര്‍മാന്‍ എന്‍. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷിജോ അഗസ്റ്റിന്‍ സമരം ഉദ്ഘാടനം ചെയ്തു. ജിയോ ജോസ്, ജോസ് പച്ചിക്കര, മത്തായി തെരുവേല്‍, വക്കന്‍ വേലംകുന്നേല്‍, ജോണി കല്ലേല്‍, സജി വേലംകുന്നേല്‍, ബിജു പുളിമൂട്ടില്‍, മാത്യു കൊന്നയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.