Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനന്ദപുരം ശ്രീരാമക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠ നടത്തി

11 Jun 2025 11:17 IST

ENLIGHT KODAKARA

Share News :



ആനന്ദപുരം: ആനന്ദപുരം ശ്രീരാമക്ഷേത്രത്തില്‍ നടന്നുവരുന്ന പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുന:പ്രതിഷ്ഠ നടന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി അണിമംഗലം നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ചമ്രവട്ടം അരുണ്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. നവീകരണകലശത്തിന്റെ സമാപനദിവസമായ ബുധനാഴ്ച രാവിലെ നടതുറന്ന് ദേവനെ കണികാണിക്കും. തുടര്‍ന്ന് സൃഷ്ടിതത്വഹോമം, തത്വകലശപൂജ, കലശാഭിഷേകപൂജകള്‍, വലിയമരപ്പാണി, തത്വകലശാഭിഷേകപൂജ,പരികലശാഭിഷേകം, കുംഭേശകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, അവസ്രുതപ്രോഷണം, ശ്രീഭൂതബലി എന്നിവ നടക്കും. ഉച്ചക്ക് പ്രസാദ ഊട്ടും വൈകുന്നേരം കൊടകര ഉണ്ണിയുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളവും ഉണ്ടാകും.


Follow us on :

More in Related News