Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാപ്പ ഉത്തരവ് ലംഘിച്ചതിന് കവർച്ചക്കേസിലും വധശ്രമക്കേസിലും പ്രതിയായ മുറി രതീഷിനെ ജയിലിലാക്കി..

29 Apr 2026 19:56 IST

MUKUNDAN

Share News :

ആളൂർ:കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച ആളൂർ മാനാട്ടുകുന്ന് സ്വദേശി പേരിപറമ്പിൽ വീട്ടിൽ രതീഷ് (45) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഒരു വർഷക്കാലത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ആയത് ലംഘിച്ച് ഇന്നലെ ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മാനാട്ടുകുന്നിൽ പ്രവേശിച്ചതിനെ തുടർന്നാണ് രതീഷിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.രതീഷ് ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആറ് വധശ്രമക്കേസിലും അഞ്ച് അടിപിടിക്കേസിലും കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ച കേസുകളിലും ലഹരി ഉപയോഗിച്ച് വാഹനമോടിക്കുക,പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുക എന്നിങ്ങനെയുള്ള ഇരുപത് ക്രിമിനൽക്കേസിലെ പ്രതിയാണ്.ആളൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.വി.ഹരിക്കുട്ടൻ,എസ്ഐ മനു പി.ചെറിയാൻ,സിപിഒമാരായ ആദർശ്,അരുൺ,ആദർശ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 


Follow us on :

More in Related News