Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകും.

13 May 2025 08:41 IST

Enlight News Desk

Share News :

സംസ്ഥാനത്ത് വീണ്ടും മഴ എത്തി. ഇന്നലെ രാത്രി മുതൽ കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്ന് മുന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി മഴയെങ്കിൽ പകൽ സമയങ്ങളിൽ ശക്തമായ ചൂടും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പിലുള്ളത്.അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലയിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

  • വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
  • 13/05/2025: പത്തനംതിട്ട, ഇടുക്കി, മലപ്പുറം
  • 14/05/2025: എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ

 ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Follow us on :

More in Related News