Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചോദ്യപേപ്പർ ചോർച്ച : എംഎസ് സൊലൂഷൻ ഉടമ ശുഹൈബ് കീഴടങ്ങി

06 Mar 2025 14:38 IST

Enlight Media

Share News :

കോഴിക്കോട് : ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന കൊടുവള്ളി എം എസ് സൊലൂഷൻ ഉടമ ശുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസ് മുൻപാകെയാണ് ശുഹൈബ് കീഴടങ്ങിയത്. ഇക്കാര്യത്തിൽ വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാനാവൂ എന്ന് ക്രൈംബ്രാഞ്ച് എസ് പി മൊയ്തീൻകുട്ടി പറഞ്ഞു. അതേ സമയം തൻ്റെ സ്ഥാപനത്തെ തകർക്കാൻ വേണ്ടി ഒരു വൻകിട പ്ലാറ്റ്ഫോം ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്ന് ഷുഹൈബ് പറഞ്ഞു. ഗൂഢാലോചനയുടെ ഭാഗമായി പിടിയിലായ അധ്യാപകനെ തൻ്റെ സ്ഥാപനത്തിലേക്ക് അയക്കുകയായിരുന്നു. ഇവർ തന്റെ നാട്ടിലെ ഒരു രാഷ്ട്രീയ നേതാവിന് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ഷുഹൈബ് ആരോപിച്ചു.

മലപ്പുറം മേൽമുറി മഅദിൻ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്ന നേരത്തേ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് പ്യൂൺ അബ്ദുൽ നാസറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾ മഅദിൻ മുൻ പ്രിൻസിപ്പൽ, എം എസ് സൊല്യൂഷൻസിൽ പ്രവർത്തിച്ചിരുന്ന ഫഹദിന് ചോദ്യപേപ്പർ ഫോട്ടോയെടുത്ത് അയച്ചു നൽകുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. ഫഹദിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.

Follow us on :

More in Related News