Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ലാ കുഡോ ചാമ്പ്യൻഷിപ്പിൽ മൂന്ന് സഹോദരങ്ങൾക്കും സ്വർണനേട്ടം; സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത

27 Jul 2026 17:30 IST

PEERMADE NEWS

Share News :

കോട്ടയം ജില്ലാ കുഡോ ചാമ്പ്യൻഷിപ്പിൽ മൂന്ന് സഹോദരങ്ങൾക്കും സ്വർണനേട്ടം; സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത

കോട്ടയം ജില്ലാ കുഡോ ചാമ്പ്യൻഷിപ്പ് 2026-ൽ അപൂർവ നേട്ടവുമായി മൂന്ന് സഹോദരങ്ങൾ. വാഴൂർ ടി.പി.പുരം രണ്ടുപ്ലാക്കൽ വീട്ടിൽ എൽബിൻ–ലിജിത ദമ്പതികളുടെ മക്കളായ ജോസുകുട്ടി എൽബിൻ, ജോസഫൈൻ എൽബിൻ, ജോർദാൻ എൽബിൻ എന്നിവർ മത്സരത്തിൽ സ്വർണ മെഡൽ നേടി സംസ്ഥാന മത്സരത്തിലേക്കുള്ള യോഗ്യത സ്വന്തമാക്കി.

എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞിരപ്പള്ളി വിദ്യാർത്ഥിയായ ജോസുകുട്ടി എൽബിൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. സഹോദരിയായ ജോസഫൈൻ എൽബിൻ രണ്ടാം ക്ലാസിലും ഇളയ സഹോദരൻ ജോർദാൻ എൽബിൻ ഒന്നാം ക്ലാസിലും ഇതേ സ്കൂളിൽ പഠിക്കുന്നു. മൂന്ന് സഹോദരങ്ങളും ഒരേ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയതാണ് ഈ നേട്ടത്തിന്റെ പ്രത്യേകത.

ജോസുകുട്ടി എൽബിൻ പാറപ്പള്ളി അപ്പച്ചന്റെ കൊച്ചുമകനാണ്.

ജപ്പാനിൽ രൂപംകൊണ്ട ആധുനിക ആയോധനകലയായ കുഡോ (Kudo) കരാട്ടെ, ജൂഡോ, കിക്ക് ബോക്സിങ്, മിക്സ്ഡ് മാർഷ്യൽ ആർട്സ് (MMA) എന്നിവയുടെ സവിശേഷതകൾ സംയോജിപ്പിച്ച ഫുൾ കോൺടാക്റ്റ് കോമ്പാറ്റ് കായിക ഇനമാണ്.

മൂന്ന് സഹോദരങ്ങളുടെയും ഈ ശ്രദ്ധേയ വിജയത്തിന് അധ്യാപകരും പരിശീലകരും സഹപാഠികളും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു. സംസ്ഥാന മത്സരത്തിലും മികച്ച വിജയം കൈവരിക്കട്ടെയെന്ന് ഏവരും ആശംസിച്ചു.

Follow us on :

More in Related News