Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്വാറി മാഫിയാസംഘം ലൈസൻസ് നേടിയത് വ്യാജ രേഖകൾ സൃഷ്ടിച്ച്: പുറക്കാമല സംരക്ഷണ സമിതി

05 Mar 2025 10:00 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: സംസ്ഥാന പരിസ്ഥിതി ആഘാത അതോറിറ്റിയിൽ നിന്നും ക്വോറിമാഫിയാസംഘം പരിസ്ഥിതി ക്ലിയറൻസ് നേടിയത് തെറ്റായ വിവരങ്ങൾ നൽകിയും,യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ചുമാണെന്നും ഇതിനെതിരെ പ്രദേശവാസികൾ സിയാക്കിൽ പരാതിനൽകുകയും, കേസിൽ കക്ഷിചേരുകയും ചെയ്തിട്ടുണ്ടെന്നും പുറക്കാമല സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.ചെറുവണ്ണൂർ പഞ്ചായത്തിൽനിന്നും അനുമതിയില്ലാതെ അനധികൃതമായാണ് ക്വോറിസംഘം സ്ഥലത്ത് ബിൽഡിങ്ങ് നിർമ്മിച്ചത്. സ്ഥലം ഉടമകളുടെ എല്ലാവരുടെയും അനുമതിയില്ലാതെയും, വ്യാജ ഒപ്പിട്ടുമാണ് പുറക്കാമലയിലേക്ക് റോഡ് നിർമ്മിക്കാൻ എഗ്രിമെൻ്റുണ്ടാക്കിയനെന്ന് സമരസമിതി ചൂണ്ടിക്കാട്ടി.

പുറക്കാമലയിലെ പതിനാല് ഏക്കർ നി.കെ.ഭൂമി വ്യാജരേയയുണ്ടാക്കി റവന്യൂവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ക്വോറിസംഘം സ്വന്തമാക്കിയത്., ഇത്തരം വ്യാജ രേഖകൾകോടതിൽ സമർപ്പിച്ചും, കോടതിയെ തെറ്റിദ്ധരിപ്പിച്ചുമാണ് പുറക്കാമലയിൽ ക്വോറിലൈസൻസ് നേടിയത്. പുറക്കാമലയിൽ നി.കെ.ഭൂമി തട്ടിയെടുത്ത ക്വോറി മാഫിയാസംഘത്തിനെതിരെ പുറക്കാ മലസംരക്ഷണ സമിതി നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പുറക്കാമലകരിങ്കൽ ഖനനത്തിനെതിരെ ശക്തമായ ജനകീയസമരവുമായി മുന്നോട്ട് പോകുമെന്നും പുറക്കാമല സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.

Follow us on :

Tags:

More in Related News