Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2025 13:14 IST
Share News :
കോഴിക്കോട് : സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിൽ അവിസ്മരണീയമായ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിയുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ-കൾച്ചറൽ അവാർഡ് ഡിസ്റ്റി ഇന്ത്യയുടെ സ്‌ട്രാറ്റജിക് ഉപദേശകനും ഇന്ത്യൻ ദൃശ്യമാധ്യമരംഗത്തെ ഉന്നതശീർഷനുമായ ശ്രീ കെ. മാധവന് സമർപ്പിക്കും മാതൃഭൂമി മാനേജിങ് ഡയറക്ടർ ശ്രീ എം.വി. ശ്രേയാംസ് കുമാർ ചെയർമാനും ഡോ സി.കെ രാമചന്ദ്രൻ, ശ്രീ സത്യൻ അന്തിക്കാട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്
കോഴിക്കോട് ശ്രീനാരായണ സെൻ്റിനറി ഹാളിൽ സെപ്റ്റംബർ 21ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പുരസ്കാരം സമർപ്പിക്കും പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ പി.വി. ചന്ദ്രൻ ആധ്യക്ഷ്യം വഹിക്കും. ചടങ്ങിൽ മേയർ ഡോ. ബിന ഫിലിപ്പ് പ്രശസ്തിപത്രം സമർപ്പിക്കും. ശ്രീ എം.കെ രാഘവൻ എം.പി പൊന്നാട അണിയിക്കും ശ്രീ ജോൺ ബ്രിട്ടാസ് എം.പി. അനുസ്മരണസമിതിയുടെ സ്നേഹോപഹാരം പൂച്ചെണ്ടുകൾ സമർപ്പിക്കും. ജൂറി ചെയർമാൻ ശ്രീ എം.വി. ശ്രേയാംസ് കുമാർ പി.വി സാമി അവാർഡിനെക്കുറിച്ച് വിശദീകരിക്കും. ശ്രീ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ശ്രീ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ശ്രീ ഇ.കെ വിജയൻ എം.എൽ.എ. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എംടി രമേശ് എന്നിവർ ആശംസകളർപ്പിക്കും. പി വി ഗംഗാധരൻ്റെ മക്കളായ ശ്രീമതി ഷെണുഗ. ശ്രീമതി ഷെഗ്ന, ശ്രീമതി ഷെർഗ എന്നിവർ ചേർന്ന് പുഷ്പഹാരം അണിയിക്കും. ശ്രീമതി മിനി രാജേഷ് പ്രശസ്തിപത്രം വായിക്കും തുടർന്ന് അവാർഡ് ജേതാവ് ശ്രീ കെ. മാധവൻ മറുപടി പ്രസംഗം നടത്തും. ശ്രീ പി.വി. നിധീഷ് സ്വാഗതവും ഡോ. ജയ്‌കിഷ് ജയരാജ് നന്ദിയും പറയും.
പി.വി. സാമിയുടെ സ്മരണ നിലനിർത്താനുള്ള എളിയ യത്നമെന്ന നിലക്കും വ്യാവസായിക, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിനുമാണ് പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റ് ഈ അവാർഡ് നൽകി വരുന്നത് ക്യാപ്റ്റൻ സി.പി. കൃഷ്ണൻ നായർ, ശ്രീ എം.എ. യൂസഫലി, ശ്രീ രാജീവ് ചന്ദ്രശേഖർ, ഡോ. ബി. രവി പിളള, ശ്രീ പി.എൻ.സി. മേനോൻ, ശ്രീ എം.പി. രാമചന്ദ്രൻ (ഉജാല), ശ്രീ ഗൾഫാർ മുഹമ്മദലി, ശ്രീ സി.കെ. മേനോൻ, ഡോ. വർഗീസ് കുര്യൻ, ശ്രീ കേശവൻ മുരളിധരൻ, ഡോ. സിദ്ദിഖ് അഹമ്മദ്, ശ്രീ കെ.ഇ. ഫൈസൽ, ഡോ. ബി.ആർ. ഷെട്ടി, ശ്രീ ടി.എസ്. കല്യാണരാമൻ, പത്മശ്രീ മമ്മൂട്ടി, പത്മഭൂഷൺ മോഹൻലാൽ, ശ്രീ ഗോകുലം ഗോപാലൻ എന്നിവരാണ് മുൻ വർഷങ്ങളിൽ ഈ പുരസ്‌കാരത്തിന് അർഹരായത് .
വാർത്താസമ്മേളനത്തിൽ പിവി ചന്ദ്രൻ, പുത്തൂർമഠം ചന്ദ്രൻ, പി വി നിധീഷ്, അഡ്വ എം രാജൻ, കെ ആർ പ്രമോദ് പങ്കെടുത്തു.
Follow us on :
 
                        Please select your location.